ഐസിസി ചാംപ്യന്‍സ് ട്രോഫി: ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു; അശ്വിന്‍ ആദ്യ ഇലവനില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 11th June 2017 02:59 PM |
Last Updated: 11th June 2017 02:59 PM | A+A A- |

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ മരണപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. ജയിക്കുന്ന ടീമിന് സെമി ഫൈനലില്‍ ഇടം നേടാം എന്നതുകൊണ്ടു തന്നെ കരുതിയാണ് ഇന്ത്യ ആദ്യ പതിനൊന്നിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ജെപി ഡുമിനി എന്നീ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍മാരെ നേരിടുന്നതിന് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് ആദ്യ പതിനൊന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി ഇടം നല്‍കി.
ഏകദിന മത്സരങ്ങളിലെ ബാറ്റിംഗ് റാങ്കിംഗില്‍ മുന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ തളയ്ക്കാനായാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ആദ്യ മത്സരത്തില്‍ ജയിച്ച രണ്ടു ടീമുകളും രണ്ടാം മത്സരത്തില്‍ തോറ്റതോടെ ഗ്രൂപ്പ് ബിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാണ്.