വെനിസ്വാലയെ ഒരു ഗോളിന് തോല്‍പ്പിച്ച് അണ്ടര്‍ 20 ലോകക്കപ്പ് ഇംഗ്ലണ്ടിന്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 11th June 2017 05:58 PM |
Last Updated: 11th June 2017 05:58 PM | A+A A- |

സോള്‍: അണ്ടര്‍ 20 ലോകക്കപ്പില്‍ വെനിസ്വാലയെ തോല്‍പ്പിച്ച് ഇംഗ്ലണ്ടിന് കിരീടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ പകുതിയില്‍ എവര്‍ട്ടണ്‍ താരം ഡൊമനിക്ക് കാള്‍വെര്‍ട്ട് ലെവിന്‍സ് നേടിയ ഗോളാണ് ഇംഗ്ലണ്ടിന് ചരിത്രം സമ്മാനിച്ചത്.
ഇതിനിടെ വെനിസ്വാലയ്ക്ക് അനുകൂലമായി ലഭിച്ച പനാല്‍ട്ടി ന്യൂകാസില്‍ ഗോളി ഫ്രെഡി വുഡ്മാന്‍ തട്ടിയതും ഇംഗ്ലണ്ടിന് നേട്ടമായി. ആക്രമിച്ചു കളിച്ച വെനിസ്വാലയ്ക്കു മുന്നില്‍ കളിയുടെ 17മത് മിനുട്ടിലാണ് വെനിസ്വാലയ്ക്ക് പനാല്‍റ്റി ലഭിച്ചത്. പക്ഷെ മുതലാക്കാന്‍ സാധിക്കാതിരുന്നതിന് വെനിസ്വാലയ്ക്ക് ലോകക്കപ്പിന്റെ വില നല്‍കേണ്ടി വന്നു.
1993ല്‍ നടന്ന അണ്ടര്‍ 17 ലോകക്കപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ടിന് കഴിഞ്ഞ 51 വര്‍ഷത്തിനിടയില്‍ വലിയ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്താന്‍ സാധിച്ചിരുന്നില്ല.