ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കായികം

മണവാളനാകാന്‍ മെസ്സി ഒരുങ്ങുന്നു; പതിറ്റാണ്ടിലെ ആഘോഷമാക്കാന്‍ റൊസാരിയോ

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 12th June 2017 04:49 PM  |  

Last Updated: 12th June 2017 05:21 PM  |   A+A A-   |  

0

Share Via Email

lionel-messi-antonella-roccuzzo_iv5p02i4l7qq1pxrd2pvtdoid

ലയണല്‍ മെസ്സിയും ആന്റനെല്ലാ റൊക്കൂസയും മക്കളായ തിയാഗോയ്ക്കും മാറ്റിയോയ്ക്കുമൊപ്പം ബാഴ്‌സലോണ കോപ്പ ഡെല്‍റേ നേടിയ ആഘോഷത്തില്‍.

ഇത്തവണത്തെ കളികാലം അവസാനിച്ചു. ഇനി സ്വകാര്യമാണ്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കാര്യമാണ് പറയുന്നത്. സ്വകാര്യം എന്നുദ്ധേശിച്ചത് മറ്റൊന്നുമല്ല. വിവാഹമാണ്. അതെ, മെസ്സിയുടെ വിവാഹമാണ് ജൂണ്‍ 30ന്. അര്‍ജന്റീനയില്‍ റൊസാരിയോയിയില്‍ വെച്ചാണ് വിവാഹം. വധു ആരാണെന്നല്ലേ. ആന്റനെല്ലാ റൊക്കൂസ. അതെ, പത്ത് വര്‍ഷമായി ഒപ്പം താമസിക്കുന്ന കാമുകിയും നാലു വയസുകാരന്‍ തിയോയുടെയും ഒരു വയസുകാരന്‍ മാറ്റിയോയുടെയും അമ്മ റോക്കൂസോ തന്നെ!

ക്യൂട്ട് കപ്പിള്‍സ്
വളര്‍ന്നത് ബാഴ്‌സലോണയിലാണെങ്കിലും ജനിച്ച നഗരമായ റോസാരിയോയില്‍ വെച്ച് വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ തങ്ങളുടെ മെസ്സിയുടെ വിവാഹം ലാറ്റിനമേരിക്കയുടെ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് റൊസാരിയോ നഗരം. 

കുട്ടിക്കാലം മുതലുള്ള മെസ്സിയുടെ കൂട്ടുകാരിയാണ് റൊക്കൂസോ

2008 മുതല്‍ ഒരുമിച്ച് താമസിക്കുന്ന മെസ്സിയുടെ ബാല്യകാല സഖി കൂടിയാണ് റോക്കുസോ. അര്‍ജന്റീനിയന്‍ മോഡലിംഗ് രംഗത്ത് പ്രശസ്തയായ റൊക്കൂസോ തമ്മില്‍ കണ്ടുമുട്ടിയതും അടുത്തതുമെല്ലാം മെസിയുടെ കൂട്ടുകാരനും റുക്കോസോയുടെ ബന്ധുവുമായ ലൂകാസ് ഷാഗ്‌ളിയയിലൂടെയായിരുന്നു. 


ജൂണ്‍ 24നു 30 വയസു തികയുന്ന മെസ്സിയും റൊക്കൂസോയും റൊസാരിയോയിലെ കത്തീഡ്രലായ അവര്‍ ലേഡി ഓഫ് റോസറിയില്‍ വെച്ചായിരിക്കും വിവാഹിതരാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിഥികള്‍
കൊളംബിയന്‍ പോപ്പ് താരം ഷാക്കിറ, ഭര്‍ത്താവും ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരവുമായ ജെറാര്‍ഡ് പിക്വ, ലൂയിസ് സുവാരസ്, നെയ്മര്‍, സെസ്‌ക്ക് ഫാബ്രിഗാസ്, സാവി തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ, ഭാര്യയും അര്‍ജന്റീന പാട്ടുകാരിയുമായ കരീനയും ചടങ്ങിലെത്തും. കരീനയുടെ പാട്ടുമുണ്ടാകും ചടങ്ങില്‍.

ഏകദേശം 600 അതിഥികള്‍ ചടങ്ങിനെത്തുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജന്റീന പ്രസിഡന്റ് മൗരിസിയോ മാക്‌രിയുടെ അടുത്ത സുഹൃത്തിന്റെ ഭാര്യ ബാര്‍ബറ ഡിയസാണ് വെഡിംഗ് പ്ലാനര്‍.

സ്പാനിഷ് ഡിസൈനര്‍ ഡ്രസ്
സ്പാനിഷ് ഫാഷന്‍ ഡിസൈനറായ റോസ ക്ലാര രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളായിരിക്കും വിവാഹ ദിനത്തില്‍ താരങ്ങള്‍ അണിയുക. അതിഥികള്‍ക്ക് മാത്രമായി ഏകദേശം 20 ഓളം ഹെയര്‍ഡ്രസേഴ്‌സിനെയും ഏല്‍പ്പിച്ചിട്ടുണ്ട്. 

വിവാഹ സമ്മാനങ്ങളെല്ലാം ലിയോ മെസ്സി ഫൗണ്ടേഷന് നല്‍കിയാല്‍ മതിയെന്നാണ് കപ്പിള്‍സിന്റെ നിര്‍ദേശം

വിവാഹ സമ്മാനം
വിവാഹ സമ്മാനമായി ആരും വീട്ടിലേക്ക് ഒന്നും കൊണ്ടുവരേണ്ടെന്നാണ് മെസ്സിയും റൊക്കൂസോയും അറിയിച്ചിട്ടുള്ളത്. ഇതിന് പകരമായി ലിയോ മെസ്സി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയാല്‍ മതിയെന്നാണ് അതിഥികളോട് അറിയിച്ചിട്ടുള്ളത്. നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, കായികം എന്നിവ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനാണിത്.

മെസ്സിയുടെ കാമുകി റൊക്കൂസോയും പിക്വയുടെ കാമുകി ഷാക്കിറയും അത്ര നല്ല രസത്തിലല്ല

സത്യത്തില്‍ ഷാക്കിറ എത്തുമോ
ഷാക്കിറയും റൊക്കൂസയും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ല. പിക്വയുടെ മുന്‍ കാമുകി നൂരിയ തോമസിന്റെ അടുത്ത സുഹൃത്താണ് റൊക്കൂസോ. ഇവര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ഇതിനോടകം തന്നെ നിരവധി തവണ വാര്‍ത്തായായിരുന്നു.

നിലവില്‍ ഷാക്കിറയുടെ കൂട്ടുകാരനായ പിക്വയുടെ മുന്‍ കാമുകിയും റൊക്കൂസയും അടുത്ത സുഹൃത്തുക്കളാണെന്നതാണ് സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് കാരണം

എന്നാലും, മെസ്സിയും പിക്വയും തമ്മിലുള്ള ബന്ധം കരുതി വിവാഹത്തിന് എന്തായാലും പോകുമെന്നാണ് ഷാക്കിറ പറയുന്നത്.
 

    Related Article
  • ആഘോഷങ്ങള്‍ തുടങ്ങുന്നതേയുള്ളു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇരട്ടക്കുട്ടികള്‍
TAGS
wedding messi വിവാഹം മെസ്സി rosario Antonella Roccuzzo ആന്റനെല്ലാ റൊക്കൂസ Lionel Messi News

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം