ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെട്ടിച്ചത് 14.7 മില്യണ്‍ യൂറോയുടെ ടാക്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th June 2017 05:36 PM |
Last Updated: 13th June 2017 06:44 PM | A+A A- |

മാഡ്രിഡ്: റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടാക്‌സ് വെട്ടിപ്പ് നടത്തിയെന്ന് മാഡ്രിഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്. 14.7 മില്യണ്‍ യൂറോയുടെ തട്ടിപ്പാണ് ക്രിസ്റ്റ്യാനോ നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
നാല് കുറ്റങ്ങളാണ്ക്രിസ്റ്റ്യാനോക്കെതിരെ ചുമത്തിയിരിക്കുന്നത്. 2011-2014 കാലയളവില്‍ 14,768,897 യൂറോയുടെ ടാക്‌സ് വെട്ടിപ്പ് നടത്തിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
തനിക്ക് ടാക്‌സ് വെട്ടിപ്പ് കേസിനെ ഭയമില്ലെന്നും തനിക്കൊന്നും ഒഴളിക്കാനില്ലെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.
ഈ മെയിലാണ് ക്രിസ്റ്റിയാനോക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ടാക്‌സ് വെട്ടിപ്പിന്റെ പേരില്‍ ക്രിസ്റ്റ്യാനോയുടെ പ്രധാന എതിരാളി അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി്ക്ക സ്പാനിഷ കോടതി 21 മാസം തടവും 20 ലക്ഷം യൂറോ പിഴയും വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിസറ്റിയാനോയ്ക്കും ടാക്‌സ് വെട്ടിപ്പന്റെ പേരില്‍ വിചാരണ നേരിടേണ്ടി വന്നിരിക്കുന്നത്.