സച്ചിനടക്കമുള്ള ഉപദേശക സമിതിയുടെ തന്ത്രം ഫലിച്ചോ? വെസ്റ്റന്‍ഡീസ് പര്യാടനത്തിലും കുംബ്ലെ തുടരട്ടെയെന്ന് ബിസിസിഐ ഇടക്കാല സമിതി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 13th June 2017 09:12 AM |
Last Updated: 13th June 2017 12:37 PM | A+A A- |

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും മുഖ്യപരിശീലകനായി അനില്‍ കുംബ്ലെ തുടരുമെന്ന് സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്. ചാംപ്യന്‍സ് ട്രോഫിയോടെ ബിസിസിഐയുമായുള്ള കരാര്‍ അവസാനിക്കുന്ന കുംബ്ലെ പരിശീലക സ്ഥാനത്തു നിന്നും നീക്കി പുതിയ കോച്ചിനെ കണ്ടെത്തുന്നതിന് ബിസിസിഐ സെവാഗ് ഉള്‍പ്പടെയുള്ളവരുടെ അന്തിമ പട്ടിക തയാറാക്കിയിരുന്നു. അതേസമയം, കുംബ്ലെ വിയോജിപ്പു പ്രകടിപ്പിക്കാത്തപക്ഷം അദ്ദേഹം തന്നെ പരിശീലകനായി തുടരുമെന്നണ് ഭരണസമിതി ചര്‍ച്ചയ്ക്കു ശേഷം റായ് വ്യക്തമാക്കിയത്.
ഇതിനിയില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളും കുംബ്ലെയും തമ്മില്‍ അകല്‍ച്ചയിലാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങളും കുംബ്ലെയും അത്ര ചേര്‍ച്ചയിലല്ല എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്ന ബിസിസിഐ ഉപദേശക സമിതി കുംബ്ലെയെയും കോഹ്ലിയെയും ഒരുമിച്ചിരുത്തി പോര് പരിഹരിക്കാന്‍ ചര്‍ച്ചനടത്തിയിരുന്നു.
തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് വിനോദ് റായ് പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയമാണ്. ഇത്രയും മികച്ച ട്രാക്ക് റെക്കോഡുള്ള കുംബ്ലെ തുടരട്ടെ എന്ന് ഇതിനു മുമ്പും ഉപദേശക സമിതി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, കരീബിയന്‍ സന്ദര്‍ശനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമമനുവദിച്ചേക്കും. പരിക്കില്‍ നിന്നും മോചിതാനായി എത്തിയ കോഹ്ലിക്ക് വിശ്രമം അനിവാര്യമാണെന്നാണ് നിഗമനം. ഈ മാസം 23നുള്ള വെസ്റ്റന്റീഡ് പര്യാടനത്തിനു ശേഷം ഓഗസ്റ്റില്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റ് സീരീസിന് കോഹ്ലി ടീമിലെത്തിയേക്കുമെന്നാണ് സൂചന.