എഎഫ്‌സി കപ്പ്: ഛേത്രിയുടെ മികവില്‍ കിര്‍ഗിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമത്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 14th June 2017 08:41 AM |
Last Updated: 14th June 2017 04:42 PM | A+A A- |

എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിലാണ് ഇന്ത്യ എ ഗ്രൂപ്പില്‍ നിര്‍ണായക വിജയം നേടിയത്.ജയത്തോടെ ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. സെപ്റ്റംബറില്‍ മക്കാവുവിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
69–ാം മിനിറ്റില്‍ മനോഹരമായ മുന്നേറ്റത്തിനൊടുവിലാണു ഛേത്രി ലക്ഷ്യം കണ്ടത്. കിര്‍ഗിസ്ഥാന്‍ മധ്യനിരയെയും പ്രതിരോധത്തെയും മറികടന്നു കുതിച്ചു കയറിയ ഛേത്രി പന്ത് ജെജെയ്ക്കു നല്‍കി.എതിര്‍ ഡിഫന്‍ഡര്‍ക്കു മുകളിലൂടെ ജെജെ ലോബ് ചെയ്തു നല്‍കിയ പന്ത് ഛേദ്രി ഒട്ടും സമയംകളയാതെ ഗോള്‍പോസ്റ്റിലെത്തിച്ചു.
ആദ്യ കളിയില്‍ മ്യാന്‍മറിനെതിരെ ഇന്ത്യ 1-0ന് ജയിച്ചിരുന്നു.ഛേത്രി തന്നെയാണ് അന്നും ടീമിന്റെ വിജയ ശില്‍പിയായത്.