അണ്ടര്‍17 ലോകക്കപ്പ്: ലൂയിസ് നോര്‍ട്ടണ്‍ ഇന്ത്യയെ പരിശീലിപ്പിക്കും

ഒക്ടോബര്‍ മുതല്‍ നടക്കുന്ന ലോകക്കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും
അണ്ടര്‍17 ലോകക്കപ്പ്: ലൂയിസ് നോര്‍ട്ടണ്‍ ഇന്ത്യയെ പരിശീലിപ്പിക്കും

ന്യൂഡല്‍ഹി: പോര്‍ച്ചുഗല്‍ ടീമിന് വേണ്ടി ഏഴ് തവണ ബൂട്ടണിഞ്ഞ ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസിനെ അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നിയമിച്ചു. ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകക്കപ്പിനുള്ള ടീമിനെ നോര്‍ട്ടണായിരിക്കും പരിശീലിപ്പിക്കുക.

ഐഎം വിജയന്‍, ബൈചുംഗ് ബൂട്ടിയ എന്നിവരടങ്ങുന്ന എഐഎഫ്എഫ് ഉപദേശക സമിതിയുമായും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡയറക്റ്റര്‍ ജനറല്‍ ഇന്‍ജേറ്റി ശ്രീനിവാസുമായും മാറ്റോസ് കൂടിക്കാഴ്ചന നടത്തി. 

യൂത്ത് ടീമുകളെ പരിശീലിപ്പിച്ച് പരചയമുള്ള മാറ്റോസിനെ മുഖ്യ പരിശീലകനാക്കുന്നതില്‍ സന്തോഷമുണ്ട്. ലോകക്കപ്പില്‍ മാറ്റോസിന് കീഴില്‍ ഇന്ത്യന്‍ കുട്ടികള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അടിസ്ഥാന വികസനത്തിന് കാരണമായി മാറിയേക്കുന്ന അണ്ടര്‍ 17 ലോകക്കപ്പിനുള്ള ഇന്ത്യയുടെ നീക്കത്തെ പുകഴത്തിയ മാറ്റോസ് കളിക്കാര്‍ക്ക് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നല്‍ നിര്‍ബന്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

കളിക്കാരില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന നിക്കൊളെയ് ആഡം രാജിവെച്ച സ്ഥാനത്തേക്കാണ് പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെനിഫിക്കയുടെ രണ്ടാം ഡിവിഷന്‍ പരിശീലകനായിരുന്ന മാറ്റോസ് എത്തുന്നത്. 

അടുത്ത ഒക്ടോബര്‍ മുതല്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നതിനായി മാറ്റോസ് ഉള്‍പ്പെടെ എട്ടുപേരെയാണ് പരിഗണിച്ചിരുന്നത്. എഡ്ഗാര്‍ ബോര്‍ഗസ്, ഓസ്‌കര്‍ ബ്രൂസോണ്‍, ക്ലോം ടോള്‍, സ്റ്റുവര്‍ട്ട് പിയേഴ്‌സ്, എബ്രഹാം ഗാര്‍ഷ്യ എന്നിവരാണ് പരിഗണിക്കപ്പെട്ടിരുന്ന മറ്റ് കോച്ചുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com