വാക്കു പാലിക്കൂ സര്‍ക്കാരെ.....സാക്ഷിമാലിക്

ഞാന്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇനി വാക്കുപാലിക്കേണ്ടത് ഹരിയാന സര്‍ക്കാരാണെന്നും സാക്ഷി 
വാക്കു പാലിക്കൂ സര്‍ക്കാരെ.....സാക്ഷിമാലിക്

ചണ്ഡിഗഡ്: ഹരിയാന സര്‍ക്കാരിനെതിരെ ഒളിമ്പിക് ജേതാവ് സാക്ഷി മാലിക്. മെഡല്‍ നേടിയപ്പോള്‍ ലഭിച്ച പാരിതോഷികങ്ങള്‍ ഇതുവരെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് സാക്ഷിയുടെ ആരോപണം. രാജ്യത്തിനായി മെഡല്‍ നേടിയാല്‍ വന്‍തുകയും നിരവധി സമ്മാനങ്ങളും നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഞാന്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇനി വാക്കുപാലിക്കേണ്ടത് ഹരിയാന സര്‍ക്കാരാണെന്നും സാക്ഷി ട്വിറ്ററില്‍ കുറിച്ചു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയാല്‍ നല്‍കുമെന്ന പറഞ്ഞ പാരിതേഷികം മാധ്യമശ്രദ്ധ നേടാന്‍ മാത്രമാകരുത്. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയാല്‍ 6കോടിയും വെള്ളി നേടിയാല്‍ നാലുകോടിയും വെങ്കലം നേടിയാല്‍ 2.5 കോടിയും നല്‍കുമെന്നായിരുന്നു വാഗ്ദാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com