സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; ഉസ്മാന്‍ നയിക്കും; ആദ്യ മത്സരം 16ന്‌

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; ഉസ്മാന്‍ നയിക്കും; ആദ്യ മത്സരം 16ന്‌

തിരുവനന്തപുരം: മാര്‍ച്ച് 12 മുതല്‍ ഗോവയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പി. ഉസ്മാന്‍ നയിക്കുന്ന ടീമില്‍ കോഴിക്കോട് നടന്ന യോഗ്യതാ മത്സരത്തില്‍ കളിച്ച നാല് താരങ്ങളെ മാറ്റിയാണ് പരിശീലകന്‍ വി.പി. ഷാജി കേരള ടീമിനെ പ്രഖ്യാപിച്ചത്.

കെഎസ്ഇബി താരം നിഷോണ്‍ സേവ്യര്‍, എജീസ് താരങ്ങളായ ജിപ്‌സണ്‍ ജസ്റ്റിന്‍, ഷെറിന്‍ സാം, എസ്ബിടിക്ക് വേണ്ടി കളിക്കുന്ന ജിജോ ജോസഫ് എന്നിവരാണ് പുതിയ ടീമില്‍ ഇടം നേടിയത്. ഫിറോസ്, ഷിബിന്‍ ലാല്‍, അനന്തു മുരളി, നെറ്റോ ബെന്നി എന്നിവരാണ് ടീമില്‍ ഇടം കിട്ടാത്തവര്‍.

ടീം: മിഥുന്‍. വി ,അജ്മല്‍, മെല്‍ബിന്‍.എസ്, നജേഷ്.എം, ലിജോ. എസ്, രാഹുല്‍ വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസന്‍, ഷെറിന്‍ സാം, മുഹമ്മദ് പരോക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, നിഷോണ്‍ സേവിയര്‍, ജിജോ ജോസഫ്, അസറുദീന്‍, ഉസ്മാന്‍ പി, ജോബി ജസ്റ്റിന്‍, എല്‍ദോസ് ജോര്‍ജ്, ജിപ്‌സണ്‍, സഹല്‍ അബ്ദുല്‍ സമദ്.
കേരളത്തിന്റെ ആദ്യകളി 16ന് റെയില്‍വേസിനെതിരേയാണ്. ഗോവയും മേഘാലയയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് ബിയില്‍ പഞ്ചാബ്, മിസോറം, മഹാരാഷ്ട്ര, റെയില്‍വേസ് ടീമുകള്‍ക്കൊപ്പമാണ് കേരളം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com