ഡിആര്‍എസ് വിവാദം: സ്റ്റീവ് സ്മിത്തിനെതിരേ നടപടിയില്ലെന്ന് ഐസിസി; ബിസിസിഐ അപ്പീല്‍ നല്‍കും

ഡിആര്‍എസ് വിവാദം: സ്റ്റീവ് സ്മിത്തിനെതിരേ നടപടിയില്ലെന്ന് ഐസിസി; ബിസിസിഐ അപ്പീല്‍ നല്‍കും

ന്യൂഡല്‍ഹി: ഡിആര്‍എസ് വിവാദവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കുമെതിരേ നടപടിയെടുക്കില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു. ഇന്ത്യാ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കളിയുടെ രണ്ടാം ദിനം ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ എല്‍ബിയില്‍ കുടുങ്ങുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ സ്മിത്ത് റിവ്യൂ കൊടുക്കാനുള്ള തീരുമാനത്തിനായി ഡ്രസിംഗ് റൂമിലേക്ക് നോക്കുകയും എന്ത് വേണമെന്ന് ചോദിക്കുകയും ചെയ്തതാണ് വിവാദത്തിന് തുടക്കമായത്. 

കളിക്കിടയില്‍ തന്നെ കോഹ്ലിയും സ്മിത്തുമായി വാക്കേറ്റമുണ്ടാവുകയും അമ്പയര്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപറ്റന്‍ ഐസിസിയെ സമീപിക്കുകയായിരുന്നു. 
സന്ദര്‍ശകരായെത്തിയ ഓസ്‌ട്രേലിയ ചതിച്ചു എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. 

എന്നാല്‍ ഐസിസയുടെ തീരുമാനത്തില്‍ സംതൃപ്തരല്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com