റാഞ്ചി ടെസ്റ്റ്: മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പരിക്ക് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാകും; മൂന്നാം ടെസ്റ്റ് 16 മുതല്‍

റാഞ്ചി ടെസ്റ്റ്: മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പരിക്ക് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാകും; മൂന്നാം ടെസ്റ്റ് 16 മുതല്‍

കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ച ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റത് മൂന്നാം ടെസ്റ്റില്‍ ഗംഗാരുപ്പടയ്ക്ക് തിരിച്ചടിയാകും. വ്യഴാഴ്ച റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോ കളികള്‍ വീതം രണ്ടു ടീമുകളും ജയിച്ചിട്ടുണ്ട്.     


ഇതോടെ ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും രണ്ട് കളിക്കാര്‍ നാട്ടിലേക്ക് തിരിച്ചു. തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇതിന് മുമ്പ മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് തിരിച്ചിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന് കാല്‍പ്പാദതത്തിലാണ് പരിക്ക്.     


കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ നിന്നായി 5 വിക്കറ്റുകള്‍ നേടിയ സ്റ്റാര്‍ക്ക് ബാറ്റിംഗിലും മികവ് പുലര്‍ത്തിയിരുന്നു. ഒന്നാം ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ അര്‍ധസെഞ്ച്വറിയാണ് ടീമിന് വലിയ ലീഡില്‍ ജയിക്കാന്‍ വഴിയൊരുക്കിയതില്‍ നിര്‍ണായകമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com