എസി മിലാനെതിരേ യുവന്റസിന് ജയം; മിലാന്റെ തോല്‍വി ഭാരം കുറച്ചത് 18 കാരന്‍ ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനം

സീരി എയില്‍ യുവന്റസ് എസി മിലാന്‍ മത്സരത്തില്‍ നിന്ന്- എപി
സീരി എയില്‍ യുവന്റസ് എസി മിലാന്‍ മത്സരത്തില്‍ നിന്ന്- എപി

ഇറ്റാലിയന്‍ ശക്തികള്‍ തമ്മില്‍ മാറ്റുരച്ച മത്സരത്തില്‍ എസി മിലാനെതിരേ യുവന്റസിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുവെ സീരി എയിലെ പോയിന്റ് നേട്ടം 70ലേക്ക് ഉയര്‍ത്തിയത്. എസി മിലാനിന്റെ വലകാക്കുന്ന 18കാരന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലുഗി ഡോണരുമയുടെ കിടിലന്‍ പ്രകടനമില്ലായിരുന്നെങ്കില്‍ ഒരു അഞ്ച് ഗോളുകള്‍ക്കെങ്കിലും മിലാന്‍ തോറ്റമ്പിയേനെ. കളിയുടെ അവസാന നിമിഷങ്ങളൊന്നില്‍ പെനാല്‍റ്റിയിലൂടെയാണ് യുവന്റസ് ജയതീരമണിഞ്ഞത്. എന്നാല്‍ ഈ പെനാല്‍റ്റി സീരി എയില്‍ പുതിയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

30ാം മിനുറ്റില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നും വായ്പയ്‌ക്കെത്തിയ പ്രതിരോധതാരം മെധി ബെനേഷ്യയിലൂടെ യുവന്റസ് ആദ്യം മുന്നിലെത്തിയിരുന്നു. എന്നാല്‍ 43ാം മിനുട്ടില്‍ ഉഗ്രന്‍ ഫിനിഷിലൂടെ കാര്‍ലോസ് ബാക്ക മിലാനെ ഒപ്പമെത്തിച്ചു. 97ാ മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് അര്‍ജന്റീനിയല്‍ താരം പാബ്ലോ ഡെയബാല യുവന്റസിന് വിജയം സമ്മാനിക്കുകയായിരുന്നു. 

എസി മിലാനുമായുള്ള ജയത്തോടെ സീരി എയില്‍ ഏകദേശം കാര്യങ്ങള്‍ തീരുമാനമായിട്ടുണ്ട്. യുവന്റസാകും ഇത്തവണ കപ്പുയര്‍ത്തുക. 28 കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള റോമയേക്കാള്‍ 11 പോയിന്റ് ലീഡാണ് യുവെക്കുള്ളത്. സീരി എയില്‍ തുടര്‍ച്ചയായി 31 ഹോം വിജയങ്ങളാണ് യുവന്റസ് മിലാനോടുള്ള ജയത്തോടെ നേടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com