ഇന്ത്യ-ഓസ്‌ട്രേലിയ ഡിആര്‍എസ് വിവാദം: ഐസിസിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്ന് ഡുപ്ലെസി

ഇന്ത്യ-ഓസ്‌ട്രേലിയ ഡിആര്‍എസ് വിവാദം: ഐസിസിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്ന് ഡുപ്ലെസി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുണ്ടായ ഡിആര്‍എസ് വിവാദത്തില്‍ ഐസിസിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഡുപ്ലെസിക്കെതിരേ ഐസിസി മാച്ച് ഫീ പിഴയീടാക്കിയിരുന്നു. ആ സംഭവം ഇപ്പോള്‍ നടക്കുന്ന ഡിആര്‍എസ് വിവാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുതായി തോന്നുന്നു. എന്നിട്ടും ഐസിസി ഒരു നടപടിയുമെടുത്തില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ഡുപ്ലെസി വ്യക്തമാക്കി.

ബെംഗളൂരു ടെസ്റ്റിനിടയില്‍ ഇരു ബാറ്റ് ചെയ്തിരുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. ഇതിനെതിരേ ഡിആര്‍എസ് നല്‍കുന്നതിനായി സ്മിത്ത് ഡ്രെസിംഗ് റൂമിലേക്ക് നോക്കി ചോദിച്ചതാണ് പ്രശ്‌നത്തിന്റെ ആരംഭം. പ്രശ്‌നം ഇരു ഇരു ടീമുകളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഏറ്റെടുത്തതോടെ ഐസിസി ഇടപെടുകയായിരുന്നു.
വിവാദത്തില്‍ ഉള്‍പ്പെട്ട വിരാട് കോഹ്‌ലിക്കും സ്റ്റീവന്‍ സ്മിത്തിനുമെതിരേയും ഐസിസി നടപടികള്‍ എടുത്തിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com