സ്മിത്തിന്റെ സെഞ്ച്വുറിയില്‍ ഓസിസ് മുന്നേറുന്നു; ഓസിസ് മികച്ച സ്‌കോറിലേക്ക്

അഞ്ചാം വിക്കറ്റില്‍ സ്മിത്ത്- മാക്‌സ്‌വെല്‍ കൂട്ടുകെട്ടാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് - 53 മത്സരങ്ങളില്‍ 97 ഇന്നിംഗിസിലൂടെ 5000 റണ്‍സ് നേട്ടവും സ്മിത്ത് സ്വന്തമാക്കി
സ്മിത്തിന്റെ സെഞ്ച്വുറിയില്‍ ഓസിസ് മുന്നേറുന്നു; ഓസിസ് മികച്ച സ്‌കോറിലേക്ക്

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മുന്നാംടെസ്റ്റില്‍ ഓസിസ് മികച്ച സ്‌കോറിലേക്ക്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വുറിയാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ മാക്‌സ വെല്‍- സ്മിത്ത് കൂട്ട്‌കെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഓസിസിസിന് കഴിഞ്ഞത്. ഇരുവരും ചേര്‍ന്ന് 40 ഓവറില്‍ 128 റണ്‍സിന്റെ കൂട്ട്‌കെട്ട് ഉണ്ടാക്കി. 74 റണ്‍സുമായി പുറത്താകാതെ മാക്‌സ് വെല്‍ സ്മിത്തിനൊപ്പം ക്രീസിലുണ്ട്. നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 299 റണ്‍സ് നേടിയിട്ടുണ്ട്.

പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ച്വുറിയാണ്. സെഞ്ച്വുറി നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 19 സെഞ്ച്വുറിയും സ്മിത്ത് സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നേട്ടവും സ്മിത്ത് കൈവരിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിംഗിസില്‍ 5000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി സ്മിത്ത്.

രവീന്ദ്രജഡേജയാണ് ഓസിസിന്റെ ആദ്യവിക്കറ്റ് വീഴ്ത്തിയത്. 19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. രണ്ടാം വിക്കറ്റ് ഉമേഷ് യാദവിനായിരുന്നു. 44 റണ്‍സെടുത്ത റെന്‍ഷായെ യാദവിന്റെ പന്തില്‍ കൊഹ് ലിയുടെ ക്യാച്ചിലാണ് പുറത്തായത്. പിന്നീട് എത്തിയ ഷോണ്‍മാര്‍ഷലിന് അധികനേരം പിടിച്ചു നില്‍ക്കാനായില്ല. അശ്വിനാണ് മാര്‍ഷലിന്റെ വിക്കറ്റ്.

നാലാംവിക്കറ്റില്‍ സ്മിത്തും ഹാന്‍ഡ്‌സ്‌കോപ്പും ശ്രദ്ധയോടെ ബാറ്റ വീശിയെങ്കിലും 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാന്‍ഡ്‌സ്‌കോപ്പിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നിടെത്തിയ് മാക്‌സ് വെല്‍ സ്മിത്തിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഓസിസ് മികച്ച സ്‌കോറിലെത്തി. 

ടോസ് നേടിയ ഒസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 4 മത്സരങ്ങളുള്ള കളിയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യതയിലാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com