അവസാനമിനിറ്റില്‍ ഗോള്‍ നേടി കേരളം സന്തോഷ് ട്രോഫി സെമി സാധ്യത നിലനിര്‍ത്തി

89,93 മിനിറ്റുകളില്‍ മുഹമ്മദ് പാറക്കേട്ടില്‍ നേടിയ ഗോളുകളാണ് കേരളത്തിന്റെ സെമി സാധ്യത നിലനിര്‍ത്തിയത്
അവസാനമിനിറ്റില്‍ ഗോള്‍ നേടി കേരളം സന്തോഷ് ട്രോഫി സെമി സാധ്യത നിലനിര്‍ത്തി

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പഞ്ചാബിനെതിരെ കേരളത്തിന് ആവേശകരമായ സമനില. അവസാന മിനുറ്റുകളിലായിരുന്നു കേരളത്തിന്റെ സമനില ഗോളുകള്‍. മുഹമ്മദ് പാറക്കേട്ടിലാണ് കേരളത്തിനായി രണ്ട് ഗോളുകള്‍ നേടിയത്. 89, 93 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ ഗോളുകള്‍.

വിജയത്തോടെ കേരളം സെമി സാധ്യത നിലനിര്‍ത്തി. ആദ്യമത്സരത്തില്‍ റെയില്‍വെസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു. 49ാം മിനിറ്റില്‍ ഷെറിന്‍ സാമിന്റെ സെല്‍ഫ് ഗോളിലായിരുന്നു പഞ്ചാബിന്റെ ആദ്യഗോള്‍. പഞ്ചാബിന്റെ രണ്ടാമത്തെ ഗോള്‍ 56ാം മിനിറ്റിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com