തീപ്പിടുത്തത്തിനിടെ മോഷണം പോയ ധോണിയുടെ ഫോണുകള്‍ തിരിച്ചുകിട്ടി; ഹോട്ടലിലെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തീപ്പിടുത്തത്തിനിടെ മോഷണം പോയ ധോണിയുടെ ഫോണുകള്‍ തിരിച്ചുകിട്ടി; ഹോട്ടലിലെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തീപ്പിടുത്തത്തിനിടെ മോഷണം പോയ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഫോണുകള്‍ തിരിച്ചുകിട്ടി. ഡല്‍ഹി ദ്വാരകയിലെ വെല്‍ക്കം ഹോട്ടലിലെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. 
വിജയ് ഹസാരെ ട്രോഫി മത്സരത്തിനെത്തിയ ടീമുകള്‍ താമസിച്ചിരുന്ന വെല്‍ക്കം ഹോട്ടലില്‍ കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടാവുകയും മൊബൈല്‍ഫോണ്‍ മോഷണം പോയതായി ധോണി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 
തീപ്പിടുത്തമുണ്ടാകുന്ന സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്ന ധോണിയുള്‍പ്പടെയുള്ളവരെയടക്കം ഹോട്ടലില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു. പിന്നീട് റൂമിലേക്ക് തിരിച്ചെത്തിയ ധോണി ഫോണുകള്‍ മോഷണം പോയത് അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

ഝാര്‍ഖണ്ഡ്, തമിഴ്‌നാട് ക്രിക്കറ്റ് ടീമംഗങ്ങളാണ് തീപ്പിടുത്തുമുണ്ടാകുന്ന സമയത്ത് ഹോട്ടലില്‍ താമസിച്ചിരുന്നത്. പശ്ചിമബംഗാളുമായുള്ള സെമിഫൈനല്‍ മത്സരത്തില്‍ ഝാര്‍ഖണ്ഡ് ടീമിനു വേണ്ടി കളിക്കാനാണ് ധോണി ഡല്‍ഹിയിലെത്തിയിരുന്നത്. 
ഇന്ത്യന്‍ ടീമിനെ കുറിച്ചും ബിസിസിഐയെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ഈ ഫോണുകളിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com