വിജയ് ഹസാരെ ട്രോഫി: ഝാര്‍ഖണ്ഡിനെ ബംഗാള്‍ തോല്‍പ്പിച്ചു; ഫൈനലില്‍ തമിഴ്‌നാടിനെ നേരിടും

വിജയ് ഹസാരെ ട്രോഫി: ഝാര്‍ഖണ്ഡിനെ ബംഗാള്‍ തോല്‍പ്പിച്ചു; ഫൈനലില്‍ തമിഴ്‌നാടിനെ നേരിടും

ഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റ് രണ്ടാം സെമി ഫൈനിലല്‍ ബംഗാളിന് ജയം.  ഇന്ത്യന്‍ ടീം മുന്‍ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നയിച്ച ഝാര്‍ഖണ്ഡിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്. ഓപ്പണര്‍മാരായ ശ്രീവാട്‌സ് ഗോസ്വാമി, എആര്‍ ഈശ്വര്‍ എന്നിവര്‍ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡിന് 288 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 

ആറാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ധോണി 62 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് പൊരുതിയെങ്കിലും ജയം കണ്ടെത്താനായില്ല. ബംഗാള്‍ ബൗളിംഗ് നിരയില്‍ പ്രഗ്യാന്‍ ഓജ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഫൈനലില്‍ തമിഴ്‌നാടാണ് ബംഗാളിന്റെ എതിരാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com