ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസ്:  തര്‍ക്കങ്ങള്‍ തീരുന്നില്ല; ഇപ്രാവശ്യം ഇന്ത്യന്‍ ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ട്ടിനെ ചൊല്ലി

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസ്:  തര്‍ക്കങ്ങള്‍ തീരുന്നില്ല; ഇപ്രാവശ്യം ഇന്ത്യന്‍ ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ട്ടിനെ ചൊല്ലി

റാഞ്ചി: ക്രിക്കറ്റ് ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിന് വാശിയൊട്ടും കുറവില്ല. എന്നാല്‍ കളത്തിലുണ്ടാക്കുന്നതും കളത്തിന് പുറത്തുണ്ടാക്കുന്നതുമായ വിവാദങ്ങള്‍ക്കും ഒരു കുറവില്ലന്നതാണ് മറ്റൊരു കാര്യം. ഏറ്റവും അവസാനമായി ഇന്ത്യന്‍ ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ട്ടിന് ഓസ്‌ട്രേലിയന്‍ ടീം മതിയായ ബഹുമാനം നല്‍കിയില്ലെന്ന് വിരാട് കോഹ്ലിയുടെ പ്രസ്താവനയാണ് മറ്റൊരു ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ടീമിലുള്ള ചില കളിക്കാര്‍ പാട്രിക്കിന്റെ പേര് ഒരു ആവശ്യവുമില്ലാതെ പറയുന്നത് കേട്ടുവെന്നാണ് കോഹ്ലി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, കോഹ്ലിയുടെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തോളിന് പരിക്കേറ്റ കോഹ്ലിയെ പരിചരിക്കാനായി ഗ്രൗണ്ടില്‍ എത്തിയ പാട്രിക്ക് ഫര്‍ഹാര്‍ട്ടിനെ കളിയാക്കിയതായാണ് കോഹ്ലി ആരോപിക്കുന്നത്. ഒരു ആവശ്യവുമില്ലാതെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓസ്‌ട്രേലിയ എന്തിന് ചെയ്യുന്നുവെന്ന് അറിയില്ലെന്നും കോഹ്ലി വ്യക്തമാക്കി. എന്നാല്‍ ഓസ്‌ട്രേലിയക്കാരന്‍ കൂടിയായാ ഫര്‍ഹാര്‍ട്ടിനെ അവഹേളിക്കുന്ന തരത്തിലുള്ള യാതൊന്നും ഓസ്‌ട്രേലിയന്‍ ടീം ചെയ്തിട്ടില്ലെന്നാണ് സ്മിത്ത് വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com