അവസാനം ബാസ്റ്റി യുണൈറ്റഡ് വിടുന്നു; ചിക്കാഗോ ഫയറില്‍ കളിക്കാന്‍ ക്ലബ്ബ് അനുമതി നല്‍കി

അവസാനം ബാസ്റ്റി യുണൈറ്റഡ് വിടുന്നു; ചിക്കാഗോ ഫയറില്‍ കളിക്കാന്‍ ക്ലബ്ബ് അനുമതി നല്‍കി

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ദീര്‍ഘകാലമായി റിസര്‍വ് ബെഞ്ചിലിരിക്കുന്ന ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറിന് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ചിക്കാഗോ ഫയര്‍സിനായി കളിക്കാനുള്ള അനുമതി യുണൈറ്റഡ് നല്‍കി. കൂടുമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

32 വയസുകാരനായ ബയേണ്‍ മ്യൂണിക്ക് മുന്‍ കളിക്കാരനായ ബാസ്റ്റിയുമായി ചിക്കാഗോ ഫയര്‍ ഒരു വര്‍ഷത്തെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നതെന്നാണ് സൂചന. ധാരാളം സുഹൃത്തുക്കളുള്ള ഈ ക്ലബ്ബില്‍ നിന്നും വിട്ടുപോകുന്നതില്‍ സങ്കടമുണ്ട്. അതേസമയം, പുതിയ ക്ലബ്ബല്‍ ലഭിച്ച അവസരം വെല്ലുവിളിയായി കാണുന്നുവെന്ന് ഷ്വാന്‍സ്റ്റൈഗര്‍ വ്യക്തമാക്കി.

യുണൈറ്റഡില്‍ വാന്‍ ഗാല്‍ പരിശീലകനായിരിക്കുന്ന സമയത്ത് കൂടുതല്‍ അവസരം ലഭിക്കാതിരുന്ന താരത്തിന് മൊറീഞ്ഞോ പുതിയ പരിശീലകനായി എത്തിയതോടെ അവസരങ്ങള്‍ തീരെയില്ലാതായിരുന്നു. വാന്‍ഗാല്‍ പരിശീലകനായിരുന്ന സമയത്താണ് യുണൈറ്റഡില്‍ എത്തിയിരുന്നത്. മൊറീഞ്ഞോ പരിശീലകനായി എത്തിയതോടെ ഒറ്റക്കോ അല്ലെങ്കില്‍ അണ്ടര്‍ 23 താരങ്ങള്‍ക്കൊപ്പമോ ആയിരുന്നു താരത്തിന്റെ പരീശീലനം. കഴിഞ്ഞ വര്‍ഷം മുതല്‍ ചിക്കാഗോ ഫയര്‍ ശ്രമം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com