അശ്വിനെ പിന്നിലാക്കി ജഡേജയുടെ പ്രകടനം; ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്

അശ്വിനെ പിന്നിലാക്കി ജഡേജയുടെ പ്രകടനം; ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്

റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിംഗ് കുന്തമുനയായിരുന്ന രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്നില്‍. രവിചന്ദ്ര അശ്വിനുമായി ഒന്നാം സ്ഥാനം പങ്കിടുകയായിരുന്ന ജഡേജയ്ക്ക് റാഞ്ചി ടെസ്റ്റില്‍ നടത്തിയ വിക്കറ്റ് നേട്ടമാണ് നേട്ടമായത്.

ഫോട്ടോ-ക്രിക്കിന്‍ഫോ
ഫോട്ടോ-ക്രിക്കിന്‍ഫോ


899 റേറ്റിംഗ് പോയിന്റാണ് ജഡേജയ്ക്കുള്ളത്. റാഞ്ചി ടെസ്റ്റില്‍ രണ്ട് വിക്കറ്റ് മാത്രം നേടിയ അശ്വിന് 862 പോയിന്റാണുള്ളത്. ബിഷന്‍ സിംഗ് ബേദി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് ശേഷം ഐസിസി റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ജഡേജ.

ഫോട്ടോ-ക്രിക്കിന്‍ഫോ
ഫോട്ടോ-ക്രിക്കിന്‍ഫോ

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 941 പോയിന്റുമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് മുന്നില്‍. റാഞ്ചി ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com