എ ഗ്രേഡ് കളിക്കാര്‍ക്ക് തുക ഇരട്ടിയാക്കി ബിസിസിഐ; ജഡേജ, പൂജാര, മുരളി വിജയ് എന്നിവര്‍ എ ഗ്രേഡില്‍

 
എ ഗ്രേഡ് കളിക്കാര്‍ക്ക് തുക ഇരട്ടിയാക്കി ബിസിസിഐ; ജഡേജ, പൂജാര, മുരളി വിജയ് എന്നിവര്‍ എ ഗ്രേഡില്‍

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച ആള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചതിന് രവീന്ദ്ര ജഡേജയ്ക്ക് ബസിസിഐയുടെ സമ്മാനം. കളിക്കാരുടെ ഗ്രേഡിംഗില്‍ ജഡേജയുള്‍പ്പടെ മൂന്ന് കളിക്കാര്‍ക്ക് ബിസിസിഐ പ്രൊമോഷന്‍ നല്‍കി. 2017-18 സീസണിലുള്ള കളിക്കാരുടെ വാര്‍ഷിക കരാറില്‍ രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, മുരളി വിജയ് എന്നിവരെയാണ് എ ഗ്രേഡിലേക്ക് ഉയര്‍ത്തിയത്.

ഇതോടൊപ്പം എല്ലാ വിഭാഗത്തിലുള്ള കളിക്കാരുടെയും പ്രതിഫലത്തുക ഇരട്ടിയാക്കാനും ബിസിസിഐ തീരുമാനിച്ചു. ഇതനുസരിച്ച് എ ഗ്രേഡിലുള്ള കളിക്കാര്‍ക്ക് വാര്‍ഷിക പ്രതിഫലമായി രണ്ട് കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക ഒരു കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് 50 ലക്ഷവുമായിരിക്കും പ്രതിഫലം. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ ഫീസ് പൂര്‍വകാല പ്രാബല്യത്തില്‍ നല്‍കും. ടെസ്റ്റ് മത്സരങ്ങള്‍ക്ക് 15 ലക്ഷം, ഏകദിന മത്സരങ്ങള്‍ക്ക് ആറ് ലക്ഷം, ട്വന്റി20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം. 

ഗ്രേഡ് എയില്‍ വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി, ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ് എന്നിവരാണുള്ളത്. ഗ്രേഡ് ബിയില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, ജാസ്പ്രിത് ഭുംറ, യുവരാജ് സിംഗ് എന്നിവരും ഗ്രേഡ് സിയില്‍ ശിഖാര്‍ ധവാന്‍, അംബാട്ടി റായിഡു, അമിത് മിശ്ര, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ, ആശിഷ് നെഹ്‌റ, കേദാര്‍ യാദവ്, യുഷ് വീന്ദ്ര ഛാഹല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ്, മന്‍ദീപ് സിംഗ്, ധവാല്‍ കുല്‍ക്കര്‍ണി, ശ്രാദ്ധുല്‍ ഠാക്കൂര്‍, റിസാബ പന്റ് എന്നിവരുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com