സന്തോഷ് ട്രോഫി ബംഗാളിന്; ഫൈനലില്‍ ഗോവയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

സന്തോഷ് ട്രോഫി ബംഗാളിന്; ഫൈനലില്‍ ഗോവയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

ബംംബോളിന്‍: അധിക സമയത്തിന്റെ അവസാന മിനുട്ടില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോളില്‍ ബംഗാളിന് സന്തോഷ് ട്രോഫി കരീടം. ഗോവയുടെ പോരട്ട വീര്യത്തെ തടഞ്ഞു നിര്‍ത്തി ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിന്റെ എട്ടാമത് സന്തോഷ് ട്രോഫി നേട്ടം. ഇതോടെ ബംഗാളിന്റെ മൊത്തം സന്തോഷ് ട്രോഫി നേട്ടം 32 ആയി. 


നിശ്ചത സമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടാതെയിരുന്നപ്പോള്‍ അധിക സയമത്തേക്ക് നീണ്ട കളി പെനാല്‍റ്റിയിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടയിലാണ് മന്‍വീര്‍ സിംഗ് ഗോവയുടെ പോസ്റ്റില്‍ പന്തെത്തിച്ചത്.

സെമിഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച ഗോവയ്ക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞ സ്വന്തം കാണികളുടെ മുന്നില്‍ കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു. 1996ല്‍ സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിച്ച ഗോവയിലേക്ക് വീണ്ടും സന്തോഷ് ട്രോഫി എത്തിയത് ഗോവന്‍ കാണികള്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. 

അധികസമയത്ത് ആക്രമിച്ചുകളിക്കാനെടുത്ത തീരുമാനമാണ് ബംഗാളിന്റെ കിരീട നേട്ടത്തിന് നിര്‍ണായകമായത്. ഗോവയുടെ ബ്രൂണോ കൊളോസൊയാണ് ടൂര്‍ണമെന്റിലെ മികച്ച കീപ്പര്‍. ബംഗാളിന്റെ പ്രൊവാത് ലാക്രയാണ് ടൂര്‍ണമെന്റിലെ മികച്ച പ്രതിരോധനിര താരം. ഗോവയുടെ കയേറ്റന്‍ ഫെര്‍ണാണ്ടസാണ് മികച്ച മധ്യനിര താരം. ബംഗാളിന്റെ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബസന്ത സിംഗ് ആണ് ടൂര്‍ണമെന്റിലെ മികച്ച ഫോര്‍വേര്‍ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com