അണ്ടര്‍ 17 ലോകക്കപ്പ് കലാശപ്പോരാട്ടം കൊല്‍ക്കത്തയില്‍ തന്നെ; ഫിഫ സ്ഥിരീകരിച്ചു

അണ്ടര്‍ 17 ലോകക്കപ്പ് കലാശപ്പോരാട്ടം കൊല്‍ക്കത്തയില്‍ തന്നെ; ഫിഫ സ്ഥിരീകരിച്ചു

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര് 17 ലോകക്കപ്പിന്റെ കലാശപ്പോരാട്ടം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മെഗാഇവന്റിന്റെ ഫൈനല്‍ മത്സരത്തിനുള്ള വേദി പരിശോധിക്കുന്നതിനായി ഇന്ത്യയിലെത്തിയ 21 അംഗ ഫിഫ ഡെലിഗേഷന്‍ പാനലാണ് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയമാകും ഫൈനലിന് വേദിയാവുകയെന്ന് പ്രഖ്യാപിച്ചത്. ആറിടങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്റ്റേഡിയങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫിഫ തീരുമാനത്തിലെത്തിയത്. 85,000 ആണ് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിന്റെ ശേഷി. 

അണ്ടര്‍ 17 ലോകക്കപ്പിന്റെ ഫൈനലിന് വേദിയാകുന്ന കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം
അണ്ടര്‍ 17 ലോകക്കപ്പിന്റെ ഫൈനലിന് വേദിയാകുന്ന കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം

കൊല്‍ക്കത്തയ്ക്കു പുറമെ കൊച്ചി, നവിമുംബൈ, ഡല്‍ഹി, ഗുഹാവത്തി, മര്‍ഗോവ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 75,000 പേര്‍ക്കിരുന്നു കളികാണാന്‍ സൗകര്യമുള്ള കൊച്ചി സ്റ്റേഡിയത്തില്‍ എട്ട് മത്സരങ്ങള്‍ നടക്കും. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി മത്സരങ്ങള്‍ക്കുള്ള സ്‌റ്റേഡിയങ്ങളുടെ മോഡിപിടിപ്പിക്കലില്‍ ഡെലിഗേഷന്‍ പാനല്‍ സംതൃപ്തി അറിയിച്ചു. സ്റ്റേഡിയത്തിന്റെ പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തുമെന്നും ഫിഫ ഡെലിഗേഷന് നേതൃത്വം നല്‍കിയ ജാമി എസ്ര വ്യക്തമാക്കി.

കൊച്ചി ജവഹര്‍ലാന്‍ നെഹ്‌റു സ്റ്റേഡിയം
കൊച്ചി ജവഹര്‍ലാന്‍ നെഹ്‌റു സ്റ്റേഡിയം

ആറ് ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീ ക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടര്‍ ഫൈനലും, ഫൈനലുമടക്കം മൊത്തം പത്ത് മത്സരങ്ങള്‍ക്കാണ് കൊല്‍ക്കത്ത വേദിയാവുക.ഒക്ടബോര്‍ ആറിന് ആരംഭിക്കുന്ന ജൂനിയര്‍ ലോകക്കപ്പ് മത്സരങ്ങളുടെ ഫൈനല്‍ 28നാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മത്സരങ്ങള്‍ക്കുള്ള സ്‌റ്റേഡിയങ്ങളുടെ മോഡിപിടിപ്പിക്കലില്‍ ഡെലിഗേഷന്‍ പാനല്‍ സംതൃപ്തി അറിയിച്ചു. സ്റ്റേഡിയത്തിന്റെ പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തുമെന്നും ഫിഫ ഡെലിഗേഷന് നേതൃത്വം നല്‍കിയ ജാമി എസ്ര വ്യക്തമാക്കി. 

ആറ് ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീ ക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടര്‍ ഫൈനലും, ഫൈനലുമടക്കം മൊത്തം പത്ത് മത്സരങ്ങള്‍ക്കാണ് കൊല്‍ക്കത്ത വേദിയാവുക.ഒക്ടബോര്‍ ആറിന് ആരംഭിക്കുന്ന ജൂനിയര്‍ ലോകക്കപ്പ് മത്സരങ്ങളുടെ ഫൈനല്‍ 28നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com