ഓസ്‌ട്രേലിയയ്ക്ക് ബറ്റിംഗ് ദുരന്തം; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 87 റണ്‍സ്

ഫോട്ടോ-ബിസിസഐ
ഫോട്ടോ-ബിസിസഐ

ധര്‍മശാല: ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യ ചരിത്രം കുറിച്ചേക്കും. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നിയതോടെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര ദുരന്തമായി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 87 റണ്‍സ് മാത്രം. രണ്ടാം ഇന്നിംഗ്‌സില്‍ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. 137 റണ്‍സാണ് ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും പോകാതെ 19 റണ്‍സുണ്ട്.


ഓപ്പണര്‍മാരായ മുരളി വിജയിയും ലോകേഷ് രാഹുലുമാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 63 റണ്‍സെടുക്കുകയും ഒരു വിക്കറ്റെടുക്കുകയും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുകളും വീഴത്തിയ ജഡേജയുടെ പ്രകടനം ഇന്ത്യ്ക്ക് നിര്‍ണായകമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com