നെയ്മര്‍ ബാഴ്‌സ വിടുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നു;  ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഫോട്ടോ-റോയിട്ടേഴ്‌സ്‌
ഫോട്ടോ-റോയിട്ടേഴ്‌സ്‌

നെയ്മര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇത്തവണ ഗോളടിച്ചിട്ടും ഗോളടിപ്പിച്ചിട്ടുമല്ല. സ്പാനിഷ് സൂപ്പര് ക്ലബ്ബ് ബാഴ്‌സലോണയുടെ മുന്നേറ്റ നിരയുടെ കുന്തമുനയയാ നെയ്മര്‍ പ്രീമിയര്‍ ലീഗില്‍ ചേക്കേറാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മര്‍ -ഫോട്ടോ-റോയിട്ടേഴ്‌സ്‌
നെയ്മര്‍ -ഫോട്ടോ-റോയിട്ടേഴ്‌സ്‌

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളില്‍ ഒന്നായ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള താല്‍പ്പര്യം തനിക്കുണ്ടെന്ന് നെയ്മര്‍ പ്രഖ്യാപിച്ചതോടെയാണ് താരം കൂടുമാറിയേക്കുമെന്ന റൂമറുകള്‍ ശക്തമായത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറിന് വലവിരിച്ചുവെന്ന് സ്പാനിഷ് ഡെയിലി സ്‌പോര്‍ട്‌സില്‍ വന്ന റിപ്പോര്‍ട്ട്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറിന് വലവിരിച്ചുവെന്ന് സ്പാനിഷ് ഡെയിലി സ്‌പോര്‍ട്‌സില്‍ വന്ന റിപ്പോര്‍ട്ട്

ഇതില്‍ തന്നെ ഏറ്റവും ഗ്ലാമറസ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാനുള്ള താല്‍പ്പര്യമാണ് നെയ്മര്‍ ദ സണ്ണിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പ് എന്നെ ആശ്ചര്യപ്പെടുത്തുന്നു. പ്രീമിയര്‍ ലീഗിലെ ടീമുകളെയും അവരുടെ കളിരീതികളെയും എനിക്ക് ഇഷ്ടമാണ്. ഒരു ദിവസം എനിക്കതില്‍ കളിക്കാന്‍ പറ്റും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ കടുത്ത പോരാട്ടമാണ് ലീഗില്‍ കാഴ്ചവെക്കുന്നത്. മാത്രമല്ല, ഉന്നത നിലവാരത്തിലുള്ള പരിശീലകരായ ജോസ് മൊറീഞ്ഞോ, പെപ് ഗാര്‍ഡിയോള എന്നിവര്‍ക്ക് കീഴില്‍ കളിക്കാന്‍ ഏതൊരു കളിക്കാരനും ഇഷ്ടപ്പെടുന്നതാണ്. -അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയും. ഫോട്ടോ-റോയിട്ടേഴ്‌സ്‌
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയും. ഫോട്ടോ-റോയിട്ടേഴ്‌സ്‌

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി എന്നീ ക്ലബ്ബുകള്‍ താരത്തെ സ്വന്തമാക്കാനായി വലവിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍ട്രഫോര്‍ഡില്‍ താരത്തെ എത്തിക്കാനായി 200 മില്ല്യന്‍ യൂറോ നല്‍കാമെന്ന് വരെ മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോ തയാറാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം വര്‍ഷം 25 മില്ല്യന്‍ യൂറോ നെയ്മറിന് ശമ്പളമായി നല്‍കാനും യുണൈറ്റഡ് തയാറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com