ചില ഓസീസ് താരങ്ങളോടുള്ള സൗഹൃദം തുടരും; ഐപിഎല്‍ അടുത്തിരിക്കെ നിലപാട് മയപ്പെടുത്തി കോഹ്‌ലി

ഐപിഎല്‍ തുടങ്ങാനിരിക്കെ ഓസീസ് താരങ്ങളുമായി ഇനി സൗഹൃദമില്ലെന്ന നിലപാട് മയപ്പെടുത്തി കോഹ് ലി 
ചില ഓസീസ് താരങ്ങളോടുള്ള സൗഹൃദം തുടരും; ഐപിഎല്‍ അടുത്തിരിക്കെ നിലപാട് മയപ്പെടുത്തി കോഹ്‌ലി

മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ ഇനിമുതല്‍ സുഹൃത്തുക്കളായി കാണില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. എല്ലാ ഓസ്‌ട്രേലിയന്‍ കളിക്കാരേയും ഉദ്ധേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശം എന്നാണ് കോഹ്ലിയിപ്പോള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്. ഐപിഎല്‍ ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കോഹ്ലി രംഗത്തെത്തിയിരിക്കുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തന്നോടൊപ്പം കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുമായുള്ള സൗഹൃദം തുടരുമെന്നും കോഹ്ലി പറയുന്നു. ധര്‍മശാലയിലെ ടെസ്റ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഗ്രൗണ്ടിന് പുറത്ത് ഓസ്‌ട്രേലിയന്‍ താരങ്ങളുമായി ഇനി സൗഹൃദമില്ലെന്ന കോഹ്ലിയുടെ പരാമര്‍ശം. 

കോഹ്ലിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ബാലിശമായ പരാമര്‍ശമാണ് കോഹ്ലിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു മാര്‍ക്ക് ടെയ്‌ലറിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com