അസ്ലന്‍ഷാ ഹോക്കി:  ഫൈനല്‍ സാധ്യത നശിപ്പിച്ച് ഇന്ത്യ; മലേഷ്യയോട് ഒരു ഗോളിന് തോറ്റു

അസ്ലന്‍ഷാ ഹോക്കി:  ഫൈനല്‍ സാധ്യത നശിപ്പിച്ച് ഇന്ത്യ; മലേഷ്യയോട് ഒരു ഗോളിന് തോറ്റു

ഇഫോ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാനുളള ഇന്ത്യന്‍ ശ്രമങ്ങള്‍ ഒറ്റ ഗോളില്‍ ആതിഥേയരായ മലേഷ്യ
തീര്‍ത്തു. അവസാന ലീഗ് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്.

പ്രതിരോധത്തിലൂന്നിക്കളിച്ച മലേഷ്യയ്‌ക്കെതിരേ ആഞ്ഞടിച്ച ഇന്ത്യന്‍ നിരയ്ക്ക് പക്ഷെ മലേഷ്യ മറുപടി നല്‍കി. 49മത് മിനുട്ടില്‍ ഫിതര്‍ സാരി പനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. ലീഗ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മലേഷ്യ കളി പൂര്‍ത്തിയാക്കി.

ഇന്ത്യ തോറ്റതോടെ ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ ബ്രിട്ടണ്‍ ഫൈനലില്‍ എത്തി. നാളെ ഓസ്‌ട്രേലിയയുമായാണ് ബ്രിട്ടണ്‍ ഫൈനലില്‍ ഏറ്റുമുട്ടുക. 

നാല് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതാണ് ഇന്ത്യ. ന്യൂസിലാന്‍ഡുമായി മൂന്നാം സ്ഥാന മത്സരത്തിന് നാളെ ഇന്ത്യയും ഇറങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com