യുവതാരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച്; ചെറുപ്പത്തില്‍ തന്നെ വലിയ ശമ്പളം ലഭിക്കുന്നത്  പ്രചോദനം നഷ്ടപ്പെടുത്തും

യുവതാരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച്; ചെറുപ്പത്തില്‍ തന്നെ വലിയ ശമ്പളം ലഭിക്കുന്നത്  പ്രചോദനം നഷ്ടപ്പെടുത്തും

ലണ്ടന്‍: യുവ താരങ്ങള്‍ക്കെതിരേ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഗരത് സൗത്ത്‌ഗേറ്റ്. കളിക്കാരുടെ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ വലിയ തുക ശമ്പളമായി ലഭിക്കുന്നത് കളിക്കാര്‍ക്ക് കളിയോടുള്ള പ്രചോദനം നഷ്ടപ്പെടുത്തുമെന്നാണ് സൗത്ത്‌ഗേറ്റ് അഭിപ്രായപ്പെട്ടത്.

പ്രീമിയര്‍ ലീഗിന്റെ ഗരിമ കണ്ട് യുവതാരങ്ങള്‍ ആരും നെഗളിക്കേണ്ട കാര്യമില്ല. നിശ്ചിത പ്രായം എത്തുന്നത് വരെ ഇവര്‍ക്കുള്ള ശമ്പളം ട്രസ്റ്റ് ഫണ്ടിലൂടെയാക്കണമെന്നും മിഡില്‍സ്‌ബ്രോ മുന്‍ പരിശീലകന്‍ കൂടിയായിരുന്ന സൗത്ത്‌ഗേറ്റ് തുറന്നടിച്ചു.

വലിയ ശമ്പളം ലഭിക്കുമ്പോള്‍ ഇവര്‍ക്ക് കളിക്കാനുള്ള വാശി കുറയുകയാണ്. ഒന്നുകില്‍ ശമ്പളം ട്രസ്റ്റ് ഫണ്ടുകളിലൂടെയാക്കണം. അല്ലെങ്കില്‍ ശമ്പളം നിയന്ത്രിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി മികച്ച താരങ്ങളുണ്ടായിട്ടും സമീപകാലത്തൊന്നും അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. സാമുവല്‍ അല്ലാര്‍ഡീസിന്റെ പകരക്കാരനായി കഴിഞ്ഞ വര്‍ഷമാണ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി സൗത്ത്‌ഗേറ്റിനെ നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com