അസ്ലന്‍ഷാ ഹോക്കി: ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഇന്തയ്ക്ക് വെങ്കലം

അസ്ലന്‍ഷാ ഹോക്കി: ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഇന്തയ്ക്ക് വെങ്കലം

ഇഫോ(മലേഷ്യ): 26മത് അസ്ലന്‍ഷാ ഹോക്കി കപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ എതിരില്ലാത്ത് നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. 17, 27 മിനുട്ടുകളില്‍ രൂപീന്ദര്‍ പാല്‍ സിംഗ് പനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റി ഇന്ത്യയുടെ വിജയ ശില്‍പ്പിയായി.

48മത് മിനുട്ടില്‍ എസ് വി സുനില്‍ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ സ്‌കോര്‍ 3-0. കളിയുടെ അവസാന മിനുട്ടില്‍ തല്‍വീന്ദര്‍ സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ അവസാന ഗോള്‍. 

കഴിഞ്ഞ ദിവസം മലേഷ്യയോട് തോറ്റത് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിന് തടയിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com