റൈസിംഗ് പൂനെയ്ക്ക് ജയം; പോയിന്റ് ടേബിളിള്‍ റൈസ്; തോല്‍പ്പിച്ചത് ഹൈദരാബാദിനെ 12 റണ്‍സിന്

റൈസിംഗ് പൂനെയ്ക്ക് ജയം; പോയിന്റ് ടേബിളിള്‍ റൈസ്; തോല്‍പ്പിച്ചത് ഹൈദരാബാദിനെ 12 റണ്‍സിന്

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിന് തോല്‍പ്പിച്ച് റൈസിംഗ് പൂനെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ പൂനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. ബെന്‍സ്റ്റോക്‌സ് (39), ക്യപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (34), വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി (31) എന്നിവരാണ് പൂനെയുടെ സ്‌കോര്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഹൈദരാബാദ് ബൗളിംഗ് നിരയില്‍ സിദ്ധാര്‍ത്ഥ് കൗള്‍ നാല് വിക്കറ്റും റാഷിദ് ഖാന്‍ ഒന്നും ബിപുല്‍ ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (40), ശിഖാര്‍ ധവാനും (19) മികച്ച തുടക്കം നല്‍കിയെങ്കിലും യുവരാജ് സിംഗ് (47) ഒഴികെ ബാക്കിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. പൂനെ ബൗളിംഗ് നിരയില്‍ ജയദേവ് ഉനാകത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍സ്‌റ്റോക്‌സ് മൂന്നും ഇമ്രാന്‍ താഹിര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. 

12 കളിയില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിന് താഴെ രണ്ടാം സ്ഥാനത്താണ് പൂനെ. 12 കളികളില്‍ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com