നാലടിച്ച് ബാഴ്‌സ; ഒപ്പത്തിനൊപ്പം റിയല്‍ മാഡ്രിഡ്; ലാലീഗയില്‍ പോരാട്ടം ക്ലൈമാക്‌സിലേക്ക്

നാലടിച്ച് ബാഴ്‌സ; ഒപ്പത്തിനൊപ്പം റിയല്‍ മാഡ്രിഡ്; ലാലീഗയില്‍ പോരാട്ടം ക്ലൈമാക്‌സിലേക്ക്

മാഡ്രിഡ്: ലാ ലീഗ അവസാനത്തിലേക്കടുക്കുമ്പോള്‍ കപ്പിനുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കി റിയല്‍ മാഡ്രിഡും ബാഴ്‌സലോണയും. ആദ്യം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ വിയ്യാറയലിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ഗ്രനാഡയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റിയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്.

ഇതോടെ പോയിന്റ് പട്ടികയില്‍ 36 മത്സരങ്ങള്‍ കളിച്ച ബാഴ്‌സയ്ക്ക് 84 പോയിന്റും 35 മത്സരങ്ങള്‍ കളിച്ച റിയല്‍ മാഡ്രിഡിനും 84 പോയിന്റായി. ഒരു കളി കുറച്ച് കളിച്ച റിയല്‍ മാഡ്രിഡിന് നേരിയ മുന്‍തൂക്കം നല്‍കുതാണ് പോയിന്റ് പോയിന്റ് പട്ടിക. നിലവില്‍ ബാഴ്‌സ മുന്നിലെത്തിയിരിക്കുന്ന ഗോള്‍ വ്യത്യാസത്തിലാണ്. 

എംഎസ്എന്‍ സഖ്യമാണ് ഇത്തവണയും വിയ്യാറയലിനെതിരേ ബാഴ്‌സയുടെ രക്ഷകരായത്. ഇരുപത്തൊന്നാം നെയ്മറും നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ മെസ്സിയും അറുപത്തൊമ്പതാം മിനുട്ടില്‍ സുവാരസും ലക്ഷ്യം കണ്ടപ്പോള്‍ അവസാന ഗോള്‍ മെസ്സി പനാല്‍റ്റിയിലൂടെ നേടി. ബാഴ്‌സയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബകാംബുവാണ് മുപ്പത്തിരണ്ടാം വിയ്യാറയലിന്റെ ഏക ഗോള്‍ നേടിയത്.

മൊറാട്ടയും ജയിംസും രണ്ട് ഗോളുകള്‍ വീതം നേടിയതാണ് ഗ്രനാഡയുടെ തട്ടകത്തില്‍ റിയലിനെ നിഷ്പ്രയാസ ജയം സമ്മാനിച്ചത്. ദീര്‍ഘകാലം റിയലിന്റെ റിസര്‍വ് ബെഞ്ചിലായിരുന്ന കൊളംബിയന്‍ താരം 3,11 മിനുട്ടുകളില്‍ റിയലിനെ മുന്നിലെത്തിച്ചു. പിന്നീട് 30,35 മിനുട്ടുകളില്‍ മൊറാട്ട റിയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com