ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും; ഇന്ത്യയും ശ്രീലങ്കയും എതിര്‍ത്തെങ്കിലും 2018 വരെ ഐസിസി ചെയര്‍മാനായി മനോഹര്‍ തുടരും

ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും; ഇന്ത്യയും ശ്രീലങ്കയും എതിര്‍ത്തെങ്കിലും 2018 വരെ ഐസിസി ചെയര്‍മാനായി മനോഹര്‍ തുടരും

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി 2018 ജൂണ്‍ വരെ ശശാങ്ക് മനോഹര്‍ തുടരും. ഇതോടെ അടുത്ത മാസത്തില്‍ ഐസിസി പുതിയ ചെയര്‍മാനുണ്ടാകുമെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് വിരമമായി.

ഐസിസി ചെയര്‍മാനായി ചുമതലയേറ്റ ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് ബോര്‍ഡംഗങ്ങളുടെ നിര്‍ബന്ധപ്രകാരം വീണ്ടും ചുമതലയേറ്റെങ്കിലും അടുത്ത മാസം വരെയാ ചുമതലയേല്‍ക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം വീണ്ടും ഐസിസി തലപ്പത്ത് വന്നത്.

ഐസിസി പ്രാവര്‍ത്തികമാക്കാനിരിക്കു പുതിയ ഭരണപരിഷ്‌കരണവും വരുമാനം പങ്കുവെക്കല്‍ നയത്തിലും നിര്‍ണായ സ്വാധീനം ചെലുത്തിയ മനോഹറിന് ഇന്ത്യയൊഴികെയുള്ള ക്രിക്കറ്റ് സംഘനടകള്‍ എല്ലാം അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കി ഐസിസി തലപ്പത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.  വരുമാന നഷ്ടമുണ്ടാകുന്ന നടപടികള്‍ക്ക് കാരണം ശശാങ്ക് മനോഹര്‍ ആണെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ഇതിനാലാണ് അദ്ദേഹം ഐസിസി തലപ്പത്ത് വരുത്തതിനെതിരേ ബിസിസിഐ വോട്ട്‌ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com