ചാംപ്യന്‍സ് ലീഗ്: റിയല്‍ മാഡ്രിഡ്-യുവന്റസ് ഫൈനല്‍ ജൂണ്‍ മൂന്നിന്; രണ്ടാം പാദത്തില്‍ തോറ്റിട്ടും മാഡ്രിഡ് ഫൈനലില്‍

ചാംപ്യന്‍സ് ലീഗ്: റിയല്‍ മാഡ്രിഡ്-യുവന്റസ് ഫൈനല്‍ ജൂണ്‍ മൂന്നിന്; രണ്ടാം പാദത്തില്‍ തോറ്റിട്ടും മാഡ്രിഡ് ഫൈനലില്‍

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം സെമി ഫൈനലില്‍ രണ്ടാം പാദത്തിന് അത്‌ലറ്റിക്കോ മൈതാനമായ വിസെന്റെ കാര്‍ഡറോണില്‍ എത്തിയ റിയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കാനായില്ല.

ഒന്നാം പാദത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ നേടിയത് റിയലിന് നേട്ടമായി. രണ്ട് പാദങ്ങളിലുമായി റിയല്‍ മാഡ്രിഡ് 4-അത്‌ലറ്റിക്കോ 2 എന്ന സ്‌കോറിനാണ് ലോസ് ബ്ലാങ്കോസ് ചാംപ്യന്‍സ് ലീഗ് അവസാന അങ്കത്തിന് ടിക്കറ്റെടുത്തത്.

തുടര്‍ച്ചയായ 15മത് തവണയാണ് റിയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുന്നത്. കളിതുടങ്ങി ആദ്യ 20 മിനുട്ടില്‍ തന്നെ രണ്ട് ഗോളുകള്‍ അടിച്ച് റിയല്‍ മാഡ്രിഡിനെ സമ്മര്‍ദ്ദത്തിലാക്കിയ അത്‌ലറ്റിക്കോയ്ക്കായിരുന്നു ആദ്യ പകുതിയില്‍ നേരിയ മുന്‍തൂക്കം. എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. പന്ത് കൈവശം വെച്ച് ഇരു വിങ്ങുകളിലൂടെയും പഴുതുകള്‍ നോക്കി നടന്ന റിയല്‍ മധ്യനിര കളി നിയന്ത്രിച്ചു.

ഇടവേളക്ക് മൂന്ന് മിനുട്ട് മുമ്പ് തന്നെ ഇസ്‌ക്കോ റിയലിന് വേണ്ടി ഗോള്‍ അടിച്ചു. ഇതോടെ എവേ ഗോള്‍ ആനുകൂല്യം ലഭിച്ച റിയല്‍ മാഡ്രിഡ് പന്ത് കൈവശം വെക്കുന്നതില്‍ മിടുക്കു കാണിച്ചു. പ്രതിരോധത്തില്‍ വന്ന ആശയക്കുഴപ്പങ്ങള്‍ റിയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിന് പിടിപ്പതു പണിയുണ്ടാക്കിയെങ്കിലും ഗ്രീന്‍സ്മാനും കൂട്ടര്‍ക്കും ഫൈനല്‍ സാധ്യമായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com