റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണുണ്ടാകില്ല പകരം വിംബിള്‍ഡണ് കൂടുതല്‍ ശ്രദ്ധ കൊടുക്കും

റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണുണ്ടാകില്ല പകരം വിംബിള്‍ഡണ് കൂടുതല്‍ ശ്രദ്ധ കൊടുക്കും

പാരിസ്: ഈ മാസം 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കില്ലെന്ന് ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍. വിംബിള്‍ഡണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ നിന്ന് ഒഴിവാകുന്നതെന്ന് 18 തവണ ഗ്രാന്റ് സ്ലാം നേടിയ താരം വ്യക്തമാക്കി.

പരിക്ക് മൂലം കഴിഞ്ഞ വര്‍ഷവും ഫ്രഞ്ച് ഓപ്പണില്‍ ഫെഡറര്‍ കളിച്ചിരുന്നില്ല. 2009ല്‍ കളിമണ്‍ കോര്‍ട്ടില്‍ കിരീടം ചൂടിയ ഫെഡറര്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com