മുംബൈ ബൗളിംഗിനു മുന്നില്‍ തകര്‍ന്നു കൊല്‍ക്കത്ത; ഫൈനലിലെത്താന്‍ മുംബൈക്ക് വേണ്ടത് 108 റണ്‍സ്

മുംബൈ ബൗളിംഗിനു മുന്നില്‍ തകര്‍ന്നു കൊല്‍ക്കത്ത; ഫൈനലിലെത്താന്‍ മുംബൈക്ക് വേണ്ടത് 108 റണ്‍സ്

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുംബൈക്കെതിരേ 
കൊല്‍ക്കത്തയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ക്വാളിഫയറില്‍ ബാറ്റിംഗ് ദുരന്തം. കര്‍ണ് ശര്‍മ നാലും ജസ്പ്രീത് ഭൂംറ മൂന്നും വിക്കറ്റ് നേടി കൊല്‍ക്കത്തയുടെ ഐപിഎല്‍ ഫൈനല്‍ പ്രതീക്ഷ തല്ലിക്കെടുത്തി.

18.5 ഓവറില്‍ 107 റണ്‍സെടുത്ത കൊല്‍ക്കത്തയ്ക്ക് ഫൈനലില്‍ എത്തണമെങ്കില്‍ ബൗളിംഗ് അല്‍ഭുതം കാണിക്കേണ്ടി വരും. സൂര്യകുമാര്‍ യാദവ് (31), ഇഷാങ്ക് ജാഗി (28), ഗൗതം ഗംഭീര്‍ (12), സുനില്‍ നരെയ്ന്‍ (10) എന്നിവര്‍ക്ക് മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞത്. 

മറുഭാഗത്ത് മിച്ചല്‍ ജോണ്‍സണും, മലിംഗയും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് നേതൃത്വം നല്‍കിയപ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വിക്കറ്റുകള്‍ എടുക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. മിച്ചല്‍ ജോണ്‍സണ് രണ്ടും മലിംഗയ്ക്ക് ഒന്നും വിക്കറ്റുണ്ട്.

രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമായിരിക്കും പൂനെയുമായി ഐപിഎല്‍ പത്താം സീസണിലെ ഫൈനലില്‍ ഏറ്റുമുട്ടുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com