ബിലാല്‍ ഇര്‍ഷാദ് കൊടുങ്കാറ്റായപ്പോള്‍ പിറന്നത് ലോക റെക്കോര്‍ഡ്: ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി;  175 പന്തില്‍ നിന്ന് 320 റണ്‍സ്

ബിലാല്‍ ഇര്‍ഷാദ് കൊടുങ്കാറ്റായപ്പോള്‍ പിറന്നത് ലോക റെക്കോര്‍ഡ്: ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി;  175 പന്തില്‍ നിന്ന് 320 റണ്‍സ്

ന്യൂഡെല്‍ഹി: 175 പന്തില്‍ നിന്നും 320 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റിലെ സ്‌കോറാണ് കരുതിയെങ്കില്‍ തെറ്റി. ഏകദിന ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്. ബിലാല്‍ ഇര്‍ഷാദ് എന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ കൊടുങ്കാറ്റായപ്പോള്‍ പിറന്നത് ലോക റെക്കോര്‍ഡ്.   175 പന്തില്‍ നിന്ന് 320 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

പാക്കിസ്ഥാനിലുള്ള പ്രാദേശിക ക്ലബ്ബ് ശഹീദ് ആലം ബക്‌സ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയ ഇര്‍ഷാദ് അല്‍ റെഹ്മാന്‍ സിസി ബൗളര്‍മാരെ നിലം തൊടിച്ചില്ല. ഏകദേശം 98 ജില്ലകളില്‍ നിന്നായി യുവ പ്രതിഭകളെ കണ്ടെത്താനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ടൂര്‍ണമെന്റായ ഫസല്‍ മഹ്മൂദ് ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലാണ് സിന്ധിലുള്ള 26 കാരന്‍ ബിലാല്‍ ഇര്‍ഷാദ് ലോക ക്രിക്കറ്റിലെ പുതിയ റെക്കോര്‍ഡിട്ടത്. 

രണ്ടാം വിക്കറ്റില്‍ സാക്കിര്‍ ഹുസൈനുമായി ചേര്‍ന്നാണ് ഇര്‍ഷാദ് ഇത്രയും റണ്‍സെടുത്തത്. 364 റണ്‍സാണ്  ഈ കൂട്ടുകെട്ടില്‍ പിറന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 556 റണ്‍സാണ് ഇര്‍ഷാദിന്റെ മികവില്‍ ശഹീദ് ആലം ബക്‌സ് ക്രിക്കറ്റ് ക്ലബ് നേടിയപ്പോള്‍ ടീമിന്റെ ജയം 411 റണ്‍സിനാണ്. 

2002ല്‍ നടന്ന കെല്‍റ്റന്‍ഹാം ആന്‍ഡ് ഗ്ലോസസ്റ്റര്‍ ട്രോഫി ടൂര്‍ണമെന്റില്‍ സുറെയ്ക്ക് വേണ്ടി ഗ്ലാമോര്‍ഗനെതിരേ ഇംഗ്ലീഷ് താരം അലി ബ്രൗണ്‍ നേടിയ 268 റണ്‍സാണ് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ എ ലിസ്റ്റ് സ്‌കോര്‍.

2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ താരം റോഹിത് ശര്‍മ നേടി 264 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com