ആജീവനാന്ത വിലക്ക് :സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത് 

ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ തനിക്ക് മുന്നിലുള്ളുവെന്ന് ശ്രീശാന്ത്
ആജീവനാന്ത വിലക്ക് :സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത് 

ബംഗളൂരു: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ തനിക്ക് മുന്നിലുള്ളുവെന്ന് ശ്രീശാന്ത് പറഞ്ഞു.  അവകാശങ്ങള്‍ക്കായി പോരാടും. കേവലം രാജ്യത്തിനായി കളിക്കുക എന്നത് മാത്രമല്ല തന്റ ലക്ഷ്യം. നഷ്ടപ്പെട്ട അഭിമാനം തിരിച്ച് കിട്ടാന്‍ വേണ്ടി കൂടിയാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു. 13 പ്രതികളാണ് കേസിലുള്ളത്. എന്നാല്‍ മറ്റ് പ്രതികര്‍ക്ക് കിട്ടുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

നേരത്തെ ശ്രീശാന്തിന്റ കേസ് പരിഗണിച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ബി.സി.സി.ഐയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രീശാന്ത് തീരുമാനിച്ചത്.2013ലെ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക്ഏര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com