പാവാട ഉടുത്ത് ടെന്നീസ് കളിച്ച് ഫെഡറര്‍; പാവാട ആയാലും കളി ഫെഡറര്‍ വിടില്ല

ആന്‍ഡി മുറെ എതിരാളിയായി എത്തിയ ഒരു ചാരിറ്റി മത്സരത്തില്‍ മുട്ടുകാല്‍ വരെ എത്തുന്ന പാവാട ധരിച്ചായിരുന്നു ഫെഡറര്‍ കളിച്ചത്
പാവാട ഉടുത്ത് ടെന്നീസ് കളിച്ച് ഫെഡറര്‍; പാവാട ആയാലും കളി ഫെഡറര്‍ വിടില്ല

ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് 19ാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍ 2017 തന്റേതാക്കി. എന്നാല്‍ ചൊവ്വാഴ്ച മറ്റൊരു പൊന്‍തൂവല്‍ കൂടി ഫെഡറര്‍ തന്റെ പാവാടയില്‍ ചാര്‍ത്തി, ശ്ശെ...തൊപ്പിയില്‍ ചാര്‍ത്തി...

ആന്‍ഡി മുറെ എതിരാളിയായി എത്തിയ ഒരു ചാരിറ്റി മത്സരത്തില്‍ മുട്ടുകാല്‍ വരെ എത്തുന്ന പാവാട ധരിച്ചായിരുന്നു ഫെഡറര്‍ കളിച്ചത്. പക്ഷേ പാവാടയൊന്നും ഫെഡററെ അലോസരപ്പെടുത്തിയില്ല. 3-6,6-3 എന്ന സ്‌കോറില്‍ 5-10 എന്ന ടൈ ബ്രേക്കില്‍ ഫെഡറര്‍ മുറേയെ പരാജയപ്പെടുത്തി. 

കളിയുടെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഫെഡറര്‍ പാവാട ധരിച്ചത്. പാവാട ധരിച്ചും താന്‍ നന്നായി കളിച്ചു. എന്നാലത് അഴിച്ചപ്പോള്‍ നഗ്നനായത് പോലെയാണ് തനിക്ക് തോന്നിയതെന്നാണ് ഫെഡറര്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com