ഷോട്ടുതിര്‍ക്കുന്നതിന് മുന്‍പേ ഗോളി മുന്നിലേക്ക്,ഒരു മഞ്ഞ കാര്‍ഡ്; ജയിച്ചെന്ന് കരുതി ആഘോഷം, രണ്ടാം മഞ്ഞ കാര്‍ഡ്, ഗോളി പുറത്ത്!

4-3ന് വിജയം പിടിച്ചെന്ന ചിന്തയില്‍ അവര്‍ വിജയാഘോഷം ആരംഭിച്ചപ്പോള്‍ തന്നെ വില്ലനായി റഫറിയെത്തി
ഷോട്ടുതിര്‍ക്കുന്നതിന് മുന്‍പേ ഗോളി മുന്നിലേക്ക്,ഒരു മഞ്ഞ കാര്‍ഡ്; ജയിച്ചെന്ന് കരുതി ആഘോഷം, രണ്ടാം മഞ്ഞ കാര്‍ഡ്, ഗോളി പുറത്ത്!

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറാഖ് കളിക്കാരന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിക്കാനായി ബോളില്‍ കാല്‍ വയ്ക്കുന്നതിന് മുന്‍പ് തന്നെ ഖത്തര്‍ ഗോളി മുന്നിലേക്ക് കയറി വന്നു, വലകുലുക്കുന്നതിന് മുന്‍പ് ബോള്‍ തടഞ്ഞിട്ടു. 4-3ന് വിജയം പിടിച്ചെന്ന ചിന്തയില്‍ അവര്‍ വിജയാഘോഷം ആരംഭിച്ചപ്പോള്‍ തന്നെ വില്ലനായി റഫറിയെത്തി. കളിക്കാരന്‍ ഷോട്ടുതിര്‍ക്കുന്നതിന് മുന്‍പ് തന്നെ മുന്നിലേക്ക് കയറി വന്ന ഗോളിക്ക് മഞ്ഞ കാര്‍ഡ്, ആവേശ പ്രകടനത്തിന് വീണ്ടും മഞ്ഞ കാര്‍ഡ് കണ്ടതോടെ ഗോളി പുറത്ത്. 

അണ്ടര്‍ 19 ഏഷ്യ ചാമ്പ്യന്‍സ് ട്രോഫി ക്വാളിഫയര്‍ മത്സരത്തിലായിരുന്നു സംഭവബഹുലമായ ഈ കാഴ്ചകള്‍. ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് ഗോളി മുന്നിലേക്ക് കയറി വന്നാല്‍ റീടേക്ക് എടുക്കാന്‍ അനുവദിക്കുകയാണ് പതിവെങ്കിലും ഇവിടെ റഫറി മഞ്ഞകാര്‍ഡ് കാണിച്ചു. 

മംമ്‌ദോ എന്ന ഗോള്‍കീപ്പറായിരുന്നു രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് പുറത്തേക്ക് പോയത്. തുടര്‍ന്ന് ഖത്തര്‍ ടീമിന്റെ നായകന്‍ ഗോള്‍ കീപ്പറായി. എന്നാല്‍ പിന്നീട് ഉതിര്‍ത്ത പെനാല്‍റ്റിയും തടഞ്ഞിട്ട് നായകന്‍ ടീമിന് വിജയം നേടിക്കൊടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com