ഇത് മനുഷ്യന്‍ തന്നെയാണോ? റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ് ലി

നായക സ്ഥാനത്തിരുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി
ഇത് മനുഷ്യന്‍ തന്നെയാണോ? റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ് ലി

ഡബിള്‍ സെഞ്ചുറിയുമായി 2017 ആരംഭിച്ച ഇന്ത്യന്‍ നായകന്‍ വര്‍ഷാവസാനത്തോട് അടുക്കുമ്പോഴും തന്റെ കുതിപ്പ് നിര്‍ത്താന്‍ തയ്യാറല്ല. ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിച്ച് സച്ചിനുള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ കുറിച്ച റെക്കോര്‍ഡുകള്‍ തന്റെ മുന്നില്‍ മുട്ടുമടക്കുമെന്ന സൂചനയാണ് വിരാട് കോഹ് ലി നല്‍കുന്നത്. 

നായക സ്ഥാനത്തിരുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി.  ലോക ക്രിക്കറ്റില്‍ നായകനായിരിക്കെ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന റെക്കോര്‍ഡില്‍ ലാറയ്ക്ക് ഒപ്പവുമെത്തി കോഹ് ലി. അഞ്ച് ഡബിള്‍ സെഞ്ചുറിയാണ് ഇരുവരും നേടിയിരിക്കുന്നത്. 

കലണ്ടര്‍ വര്‍ഷം 10 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡ് സെഞ്ചുറി നേടി കോഹ് ലി തന്റെ പേരിലാക്കിയിരുന്നു. ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ 2017ലെ കോഹ് ലിയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു അത്. 

51ാം അന്താരാഷ്ട്ര സെഞ്ചുറി നാഗ്പൂരിലെ വിസിഎ സ്‌റ്റേഡിയത്തില്‍ കുറിച്ച് തന്റെ കുതിപ്പ് തുടരുക തന്നെയാണ് ലക്ഷ്യമെന്ന് കോഹ് ലി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com