ഇത് ജയിക്കുന്ന കേരളമാണ്, രഞ്ജിയില്‍ ക്രിക്കറ്റ് ലോകത്തെ  ഞെട്ടിച്ച്  കേരളം

സീസണിലെ അഞ്ചാം ജയത്തോടെ 31 പോയിന്റോടെയാണ് കേരളം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്
ഇത് ജയിക്കുന്ന കേരളമാണ്, രഞ്ജിയില്‍ ക്രിക്കറ്റ് ലോകത്തെ  ഞെട്ടിച്ച്  കേരളം

ഡേവിഡ് വാട്ട്‌മോര്‍ എന്ന പരിശീലകന്‍ കേരള ടീമിന് നല്‍കിയ ജീവന്‍ ചെറുതല്ല. രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുന്ന കേരള ടീമില്‍ നിന്നും നമുക്കത് വായിച്ചെടുക്കാം. ഇത് ജയിക്കാന്‍ കളിക്കുന്ന കേരളമാണെന്ന്. 

ഹരിയാനയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനും ഇന്നിങ്‌സിനുമായിരുന്നു സച്ചിന്‍ ബേബിയുടെ കീഴില്‍ കളിച്ച കേരള ടീമിന്റെ ജയം. സീസണിലെ അഞ്ചാം ജയത്തോടെ 31 പോയിന്റോടെയാണ് കേരളം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 

ഗുജറാത്തും, സൗരാഷ്ട്രയും ഉള്‍പ്പെടെയുള്ള കരുത്തന്മാരെയായിരുന്നു കേരളത്തിന് ഗ്രൂപ്പ് ബിയില്‍ നേരിടേണ്ടി ഇരുന്നത്.  കേരളം ആദ്യമായാണ് രഞ്ജിയില്‍ കോര്‍ട്ടറിലെത്തുന്നത്. കരുത്തരെ ഒരു ഗ്രൂപ്പിലും, ദുര്‍ബലരെ ഒരു ഗ്രൂപ്പിലും എന്ന് വേര്‍തിരിച്ച് ഗ്രൂപ്പ് മത്സരങ്ങള്‍ കളിപ്പിച്ചിരുന്ന രീതി ബിസിസിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ ശക്തമായ മുന്നേറ്റം.

ആദ്യം ബാറ്റ് ചെയ്ത ഹരിയാനയെ കേരളം 208 റണ്‍സില്‍ ഒതുക്കിയിരുന്നു. റോഹന്‍ പ്രേമിന്റേയും, ജലാജ് സക്‌സെനയുടേയും മികച്ച കൂട്ടുകെട്ടിലൂടെ 389 റണ്‍സായിരുന്നു കേരളം ഹരിയാനയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ മറികടക്കാനായി നല്‍കിയത്. എന്നാല്‍ 173 റണ്‍സിന് ഹരിയാന പുറത്തായി. ബാറ്റുകൊണ്ട് പൊരുതിയ  ജലാജ് സക്‌സെന മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത്‌
ഹരിയാനയുടെ പതനം ഉറപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com