അജ്ഞാത സുന്ദരിയുമൊത്തുള്ള ഫോട്ടോ: ഒപ്പമുള്ള പെണ്‍കുട്ടിയാരാണെന്ന് ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി 

നിഗൂഢത അവസാനിച്ചിരിക്കുന്നു, ഇതെന്റെ അനിയത്തിയാണ് എന്ന് ഹാര്‍ദിക് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
അജ്ഞാത സുന്ദരിയുമൊത്തുള്ള ഫോട്ടോ: ഒപ്പമുള്ള പെണ്‍കുട്ടിയാരാണെന്ന് ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി 

ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയുടെ ആരാധകരുടെ എണ്ണം ഓരോ പരമ്പരയ്ക്ക് ശേഷവും കൂടുന്നേയുള്ളു. എന്നും ആരാധകര്‍ക്ക് ഹാര്‍ദികിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വിഷയമെന്തെങ്കിലും കാണും. ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഒരു സുന്ദരിപെണ്‍കൊച്ചിനൊപ്പം നില്‍ക്കുന്ന സെല്‍ഫിയായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. 

ഇങ്ങനെയൊരു ഫോട്ടോ കണ്ടാല്‍ ആരാധകര്‍ വെറുതെവിടുമോ.. അതാരാണെന്നറിയാതെ ആരാധകര്‍ക്ക് ഒരു സൈ്വര്യവുമുണ്ടായിരുന്നില്ല. ഇരുവരും വിവാഹിതരാകാന്‍ പോകുന്നെന്നുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നിരുന്നു. ചോദ്യങ്ങള്‍ക്കൊന്നും ഹാര്‍ദിക് മറുപടി കൊടുത്തിരുന്നില്ല.

എന്നാലിപ്പോള്‍ നിഗൂഢതകള്‍ക്ക് വിരാമമിട്ട് ഹാര്‍ദിക് ആ പെണ്‍കുട്ടിയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. നിഗൂഢത അവസാനിച്ചിരിക്കുന്നു, ഇതെന്റെ അനിയത്തിയാണ് എന്ന് ഹാര്‍ദിക് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇതോടെ ആരാധകര്‍ക്കും സമാധാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com