ആഴ്‌സണല്‍ മുന്നേറ്റനിരക്കാരനെ സ്വന്തമാക്കാന്‍ കവാനിയെ പിഎസ്ജി വില്‍ക്കും; ട്രാന്‍സ്ഫര്‍ അടുത്ത സീസണില്‍

കവാനിയെ കളഞ്ഞ് ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ബുക്കില്‍ തങ്ങളുടെ ബാലന്‍സ് കറക്റ്റാക്കാനാണ് പിഎസ്ജിയുടെ നീക്കം
ആഴ്‌സണല്‍ മുന്നേറ്റനിരക്കാരനെ സ്വന്തമാക്കാന്‍ കവാനിയെ പിഎസ്ജി വില്‍ക്കും; ട്രാന്‍സ്ഫര്‍ അടുത്ത സീസണില്‍

ആഴ്‌സണല്‍ മുന്നേറ്റ നിരക്കാരന്‍ അലക്‌സിസ് സാഞ്ചെസിനോടുള്ള താത്പര്യം പിഎസ്ജിക്ക് ഇപ്പോഴുമുണ്ട്. സാഞ്ചസിനെ പിഎസ്ജിയില്‍ എത്തിക്കുന്നതിനായി കവാനിയെ ടീമില്‍ നിന്നും ഒഴിവാക്കാനാണ് മാനേജ്‌മെന്റിന്റെ പദ്ധതിയെന്നാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ പരക്കുന്ന അഭ്യൂഹങ്ങള്‍. 

നെയ്മറിനേയും, എംബാപ്പേയേയും വലിയ വില കൊടുത്ത് ടീമില്‍ എത്തിച്ചതിന് പിന്നാലെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുടെ ഉപരോധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാഞ്ചെസിനെ ടീമിലെത്തിക്കാന്‍ പിഎസ്ജിക്ക് കഴിയില്ല. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് എഡിന്‍സന്‍ കവാനിയെ ഫ്രീയായി ക്ലബ് വിടാന്‍ പിഎസ്ജി അനുവദിക്കുന്നത്. 

ആഴ്‌സണലില്‍ സാഞ്ചസിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. 2018 ജനുവരിയില്‍ മറ്റ് ക്ലബുകളിലേക്ക് ഈ മുന്നേറ്റ നിരക്കാരന് ചേക്കേറാം. ഈ സമയം കവാനിയെ കളഞ്ഞ് ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ബുക്കില്‍ തങ്ങളുടെ ബാലന്‍സ് കറക്റ്റാക്കാനാണ് പിഎസ്ജിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയിലും സാഞ്ചസിനെ പിഎസ്ജി നോട്ടമിട്ടിരുന്നു എങ്കിലും, നെയ്മര്‍, എംബാപ്പെ എന്നിവരെ ടീമിലെത്തിക്കുന്നതിലേക്കായിരുന്നു മാനേജ്‌മെന്റിന്റെ ശ്രദ്ധ. നെയ്മറും കവാനിയും തമ്മില്‍ ആഴ്ചകള്‍ക്ക് മുന്‍പ് മൈതാനത്ത് വെച്ചുണ്ടായ സംഭവങ്ങളും മാനേജ്‌മെന്റിന്റെ നീക്കത്തിന് പിന്നിലുണ്ട്.

 ഈ സീസണില്‍ 11 ഗോളുകള്‍ ഇതുവരെ കവാനി ടീമിനായി നേടി. എന്നാല്‍ പിഎസ്ജിയുടെ മോശം സീസണായിരുന്നു കടന്നുപോയത്. ബാഴ്‌സയോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായത് പിഎസ്ജിക്ക് വലിയ ആഘാതമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com