പഴയത് പോലെ കളിച്ചാല്‍ ധോനിക്ക് പിഴ വീഴും; പുതിയ നിയമം ധോനി എങ്ങിനെ മറികടക്കും

പുതിയ ഫില്‍ഡിങ് നിയമങ്ങള്‍  ധോനി അവയെ എങ്ങിനെ മറികടക്കും?
പഴയത് പോലെ കളിച്ചാല്‍ ധോനിക്ക് പിഴ വീഴും; പുതിയ നിയമം ധോനി എങ്ങിനെ മറികടക്കും

ബാറ്റ്‌സ്മാനെ കബളിപ്പിച്ച് റണ്‍ ഔട്ടാക്കാന്‍ ധോനിക്കുള്ള മിടുക്ക് മറ്റാര്‍ക്കുമില്ല. പന്ത് കയ്യില്‍ കിട്ടിയില്ലെന്ന് അഭിനയിച്ചും, പന്ത് കയ്യില്‍ കിട്ടിയതായി കാണിച്ചുമെല്ലാം ധോനി വിദഗ്ധമായി ബാറ്റ്‌സ്മാനെ കബളിപ്പിക്കും. പക്ഷെ ഇനി അങ്ങിനെ ചെയ്താന്‍ മുന്‍ ഇന്ത്യന്‍ നായകന് പിഴ വീഴും. 

ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമങ്ങള്‍ കാരണം വിക്കറ്റിന് പിന്നിലെ ധോനിയുടെ കളികള്‍ ഇനി കാണാനാവില്ല. പുതിയ ഫില്‍ഡിങ് നിയമങ്ങള്‍ വന്നതിന് ശേഷം ധോനി അവയെ എങ്ങിനെ മറികടക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ബോള്‍ കയ്യിലില്ലാതെ എറിയുന്നതായി ആക്ഷന്‍ കാണിച്ചതിന് ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ എതിര്‍ ടീമിന് അഞ്ച് റണ്‍സ് എക്സ്രാ അനുവദിച്ചിരുന്നു.

ബാറ്റ്‌സ്മാനെ കബളിപ്പിച്ചതായി അമ്പയര്‍ക്ക് ബോധ്യപ്പെട്ടാല്‍ എതിര്‍ ടീമിന് എക്‌സ്ട്രാ റണ്‍സ് അനുവദിക്കാം. എന്നാല്‍ ഈ നിയമത്തിനെതിരെ സഞ്ജയ് മഞ്ചേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിക്കറ്റ് എടുക്കാനുള്ള മാര്‍ഗങ്ങളെ കബളിപ്പിക്കലായി കാണേണ്ടതില്ലെന്നാണ് മഞ്ചേര്‍ക്കറിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com