ഇത് അത്ഭുത മനുഷ്യനാണ്, ഇനി റഷ്യയില്‍ കാണാം

തന്നില്‍ വിശ്വസിക്കാന്‍ ഫുട്‌ബോള്‍ ആരാധകരോട് മുഴുവന്‍ മെസി പറയുകയായിരുന്നു ഇക്വഡോറിനെതിരായ മത്സരത്തില്‍
ഇത് അത്ഭുത മനുഷ്യനാണ്, ഇനി റഷ്യയില്‍ കാണാം

വെള്ളയില്‍ നീല വരകളുള്ള കുപ്പായവുമണിഞ്ഞ് മെസിയും സംഘവും റഷ്യയില്‍ പന്ത് തട്ടും. ഫുട്‌ബോള്‍ മിശിഹായുടെ വെല്ലുവിളി ഇല്ലാതെ ലോക കപ്പ് കളിക്കാമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റി. ഇടംകാലില്‍ ഒളിപ്പിച്ച അത്ഭുതം നിര്‍ണായകമായ ഇക്വഡോറിനെതിരായ മത്സരത്തില്‍ പത്താം നമ്പര്‍ ജേഴിസിക്കാരന്‍ പുറത്തെടുത്തതോടെ കപ്പുയര്‍ത്താനുള്ള പോരാട്ടത്തില്‍ തങ്ങളുണ്ടാവുമെന്ന് അര്‍ജന്റീനിയന്‍ പട ലോകത്തോട് പറഞ്ഞു. 

സമുദ്രനിരപ്പില്‍ നിന്നും ഉയരെ ഇക്വഡോര്‍ തലസ്ഥാനത്ത് നടന്ന മത്സരത്തില്‍ അര്‍ജന്റീനിയന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയുള്ള ഇക്വഡോര്‍ മുന്നേറ്റങ്ങളായിരുന്നു ആദ്യം കണ്ടത്. റൊമാരിയോ ഇബാരായിലൂടെ ഇക്വഡോര്‍ അര്‍ജന്റീനിയന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു.

എന്നാല്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയയും ചേര്‍ന്ന് കളിച്ചതോടെ മെസിയുടെ കാലുകളില്‍ നിന്നും സമനില ഗോള്‍ പിറന്നു. എത്രമാത്രം നിശ്ചയദാര്‍ഡ്യത്തോടെയായിരുന്നു മെസി കളത്തിലിറങ്ങിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. കരിയറിലെ ഒരിക്കലും മറക്കാനാവാത്ത ഹാട്രിക്കും കുറിച്ചായിരുന്നു അര്‍ജന്റീനയ്ക്ക് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചുള്ള മെസിയുടെ മൂന്നാം ഗോള്‍. 

തന്നില്‍ വിശ്വസിക്കാന്‍ ഫുട്‌ബോള്‍ ആരാധകരോട് മുഴുവന്‍ മെസി പറയുകയായിരുന്നു ഇക്വഡോറിനെതിരായ മത്സരത്തില്‍. 44ാം ഹാട്രിക്കായിരുന്നു ഇക്വഡോറില്‍ പിറന്നത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com