ചാമ്പ്യന്‍സ് ട്രോഫിയിലെ പാക്കിസ്ഥാനോടേറ്റ തോല്‍വി മറന്നോ? ഗവാസ്‌കറും ശാസ്ത്രിയുമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്

അപ്രതീക്ഷിതമായി കോഹ് ലിക്കും സംഘത്തിനുമേറ്റ ആ തോല്‍വി അത്ര പെട്ടെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാന്‍ പറ്റില്ല
ചാമ്പ്യന്‍സ് ട്രോഫിയിലെ പാക്കിസ്ഥാനോടേറ്റ തോല്‍വി മറന്നോ? ഗവാസ്‌കറും ശാസ്ത്രിയുമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി അത്ര പെട്ടെന്ന് ഇന്ത്യയ്ക്കും പാക്കിസ്ഥാനും മറയ്ക്കാന്‍ പറ്റില്ല. അപ്രതീക്ഷിതമായി കോഹ് ലിക്കും സംഘത്തിനുമേറ്റ ആ തോല്‍വി അത്ര പെട്ടെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാന്‍ പറ്റില്ല. 

എന്നാല്‍ പാക്കിസ്ഥാന്റെ ജയത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ആ സമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജറായിരുന്ന തലാട്ട് അലി. പാക്കിസ്ഥാനെ എഴുതി തള്ളിയുള്ള ഗവാസ്‌കറുടേയും ശാസ്ത്രിയുടേയും വാക്കുകളായിരുന്നു പാക് ടീമിനെ പ്രകോപിപ്പിച്ചതെന്നാണ് അലി പറയുന്നു. 

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്‍പ് പാക്കിസ്ഥാനെ മുഴുവനായും എഴുതി തള്ളിയായിരുന്നു ഗവാസ്‌കറിന്റേയും ശാസ്ത്രിയുടേയും വിലയിരുത്തലുകള്‍. ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്നത് ഉള്‍പ്പെടെയുള്ള ഇവരുടെ വാക്കുകള്‍ പാക് ടീമിനെ പ്രകോപിപ്പിക്കുകയായിരുന്നു. 

ബാറ്റു കൊണ്ടും ബോളുകൊണ്ടും മറുപടി പറയാന്‍ ഉറച്ചാണ് പാക്കിസ്ഥാന്‍ അന്ന് കളത്തിലിറങ്ങിയത്. ഇന്ത്യയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചെന്നും അലി പറയുന്നു. ഫഖര്‍ സമന്റെ ശതകവും, മൊഹമ്മദ് അമീറിന്റെ ബൗളിങ്ങുമായിരുന്നു ഫൈനലില്‍ പാക്കിസ്ഥാന്റെ ആയുധമായത്. സ്വന്തം രാജ്യത്ത് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കാത്ത ടീമിന് അന്നത്തെ ജയം വലിയ പ്രചോദനമായിരുന്നുവെന്നും അലി വെളിപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com