യുവിയുടേയും റെയ്‌നയുടേയും കരിയര്‍ നശിപ്പിച്ചത് കോഹ് ലി; കെആര്‍കെയ്ക്ക് വീണ്ടും പൊങ്കാല

യുവരാജും റെയ്‌നയും കമന്ററിയിലേക്ക് തിരിയണം എന്ന നിര്‍ദേശം കൂടി കെആര്‍കെ നല്‍കി
യുവിയുടേയും റെയ്‌നയുടേയും കരിയര്‍ നശിപ്പിച്ചത് കോഹ് ലി; കെആര്‍കെയ്ക്ക് വീണ്ടും പൊങ്കാല

ന്യൂസിലാന്‍ഡിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചതിന് ശേഷം ആരാധകര്‍ക്ക് ചോദിക്കാന്‍ ഏറെയുണ്ടായിരുന്നു. അശ്വിനും, ജഡേജയ്ക്കും തുടരെ തുടരെ നല്‍കുന്ന വിശ്രമം, യുവരാജിന്റിന്റേയും റെയ്‌നയുടേയും തിരിച്ചു വരവ് എന്നിവയൊക്ക ആരാധകരെ നിരാശപ്പെടുത്തി. 

അതിനിടയിലാണ് മറ്റൊരു വിമര്‍ശനവുമായി നടനും നിര്‍മാതാവുമായ കമാല്‍ ആര്‍ ഖാന്‍ വിരാട് കോഹ് ലിക്ക് നേരെ വിമര്‍ശനവുമായി എത്തിയത്. യുവരാജിന്റേയും, റെയ്‌നയുടേയും കരിയര്‍ നശിപ്പിച്ചത് കോഹ് ലിയാണെന്നാണ് കെആര്‍കെയുടെ ആരോപണം. 

കോഹ് ലിയെ ആരോപിച്ചത് കൊണ്ടും തീര്‍ന്നില്ല. യുവരാജും റെയ്‌നയും കമന്ററിയിലേക്ക് തിരിയണം എന്ന നിര്‍ദേശം കൂടി കെആര്‍കെ നല്‍കി. നേരത്തെ മോഹന്‍ലാലിന്റെ മഹാഭാരതത്തെ വിമര്‍ശിച്ചും, ബാഹുബലിയെ വിമര്‍ശിച്ചുമെല്ലാമുള്ള കെആര്‍കെയുടെ ട്വീറ്റുകള്‍ വലിയ പ്രതിഷേധങ്ങളായിരുന്നു നേരിട്ടത്. 

യുവിയുടേയും റെയ്‌നയുടേയും കരിയര്‍ നശിപ്പിച്ചത് കോഹ് ലിയാണെന്ന കെആര്‍കെയുടെ ട്വീറ്റിനേയും ക്രിക്കറ്റ് പ്രേമികള്‍ വെറുതെ വിടുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com