സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ താരത്തിന് ദാരുണാന്ത്യം

കളിക്കിടെയുണ്ടായ അപകടം ആളുകള്‍ ലൈവായി കാണുകയായിരുന്നു.
സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ താരത്തിന് ദാരുണാന്ത്യം

ജക്കാര്‍ത്തെ: ഇന്തോനേഷ്യന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഖൊയ്‌രുള്‍ ഹുദ(38) കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറാണ് ഇദ്ദേഹം. തെക്കന്‍ ജാവയിലെ സുര്‍ജയ സ്‌റ്റേഡിയത്തിലാണ് അപകടമുണ്ടായത്. കളിക്കിടെയുണ്ടായ അപകടം ആളുകള്‍ ലൈവായി കാണുകയായിരുന്നു.

ലീഗില്‍ സെമെന്‍ പഡാങ്ങിനെതിരായ മത്സരത്തില്‍ ടീമംഗമായ റമോണ്‍ റോഡ്രിഗസുമായാണ് ഖൊയ്‌രുള്‍ ഹുദ കൂട്ടിയിടിച്ചത്. ഖൊയ്‌രുള്‍ ഹുദ സൂപ്പര്‍ലീഗിലെ താരമായ പെര്‍സെലയുടെ ഗോള്‍കീപ്പറാണ്. 

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അപകടം സംഭവിച്ചത്. ഹാഫ് ടൈം വിസില്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാന്‍ മുന്നോട്ടാഞ്ഞ ഖൊയ്‌രുളും പന്ത് ക്ലിയര്‍ ചെയ്യാന്‍ സ്‌െ്രെടക്കര്‍ക്കൊപ്പം ഓടിയ റോഡ്രിഗസസും കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഖൊയ്‌രുളിന്റെ പിന്‍കഴുത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഈ സമയം ഖൊയ്‌രുള്‍ ആശുപത്രിയില്‍ മരിച്ചത് അറിയാതെ സുരാജയ സ്‌റ്റേഡിയത്തില്‍ തുടര്‍ന്ന മത്സരത്തില്‍ ഖൊയ്‌രുളിന്റെ ടീമായ പെര്‍സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.

ഇന്തോനേഷ്യന്‍ സൂപ്പര്‍ലീഗിനിടയിലുണ്ടായ അപകടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com