എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്

ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്
എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്

കൊച്ചി: ആജീവാനന്ത വിലക്ക് പുന: സ്ഥാപിച്ച ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്.  തനിക്ക് മാത്രമായി പ്രത്യേക നിയമമോ എന്ന ചോദ്യം ഉന്നയിച്ച് ട്വീറ്ററിലുടെയാണ് ശ്രീശാന്ത് പ്രതികരിച്ചത്. യഥാര്‍ത്ഥ പ്രതികള്‍ എവിടെയെന്നും ശ്രീശാന്ത് ചോദിച്ചു. ചെന്നൈ സുപ്പര്‍ കിങ്‌സും, രാജസ്ഥാനും എവിടെ പോയി. ലോദ  റിപ്പോര്‍ട്ടിലെ 13 കുറ്റാരോപിതര്‍ എവിടെ എന്ന നിലയില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ശ്രീശാന്തിന്റെ ട്വീറ്ററിലുടെയുളള പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com