ശ്രീശാന്തിന് തിരിച്ചടി, ആജീവനാന്ത വിലക്ക് തുടരും; സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി റദ്ദാക്കി

വിലക്ക് നീക്കണമെന്ന ബിസിസിഐയുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു 
ശ്രീശാന്തിന് തിരിച്ചടി, ആജീവനാന്ത വിലക്ക് തുടരും; സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.  ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐയുടെ വിലക്ക് നീക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിസിസിഐയുടെ നടപടിയില്‍ സിംഗിള്‍ ബെഞ്ച്് അപാകത കണ്ടെത്തിയിട്ടില്ല. സിംഗിള്‍ ബെഞ്ച് ശ്രീശാന്തിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ശ്രീശാന്ത് ഇക്കാര്യത്തില്‍ ഹൈക്കോടതിയെ അല്ല സമീപിക്കേണ്ടിയിരുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. 

ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഓഗസ്റ്റ് ഏഴിനാണ് സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതു റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും ചൂണ്ടികാണിച്ചാണ് ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com